രാജിവെക്കാനുറച്ച് വിഎം സുധീരന്‍, ആന്റണിയുടെ നേതൃത്വത്തില്‍ രാജി ഒഴിവാക്കാന്‍ ചര്‍ച്ച
മദ്യനയത്തില്‍ മാറ്റം വരുത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായി സൂചന.
പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതിനിടെ ഇനി പ്രസിഡന്റ് സ്ഥാനത്ത് തുടരാനാവില്ലന്നും അക്കാര്യം ഹൈക്കമാന്റിനെ സുധീരന്‍ അറിയിച്ചതുമായാണ് സൂചന. ഹൈക്കമാന്റ് സുധീരനുമായി ഒത്തുതീര്‍പ്പിന് മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ ചുമതലപ്പെടുത്തി.
ജനപക്ഷയാത്രക്കഴിഞ്ഞാന്‍ സുധീരന്‍ രാജിവെക്കുമെന്ന് മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ യാത്രയില്‍ ഉയര്‍ന്ന് വന്ന മദ്യവിരുദ്ധവികാരം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സുധീരന്‍ പലപ്രാവിശ്യം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മദ്യനയത്തെക്കുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ സുധീരന്‍ കാസര്‍കോട്ടായിരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി ഇന്നു രാവിലെ അദ്ദേഹം തിരുവനന്തപുരത്ത് തിരിച്ചെത്തി. വൈകുന്നേരത്തോടെ വാര്‍ത്താസമ്മേളനം വിളിച്ച് തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha