മന്ത്രിസഭാ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഏറ്റുമുട്ടി
വാള്‍ എടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടെന്ന സ്ഥിതിയിലാണ് കേരള രാഷ്ട്രീയം. ഇവരെല്ലാം കുതിര കയറുന്നതാകട്ടെ മുഖ്യമന്ത്രിയുടെ മേലും, ഒടുവില്‍ ലീഗും ഉമ്മന്‍ ചാണ്ടിയുമായി മദ്യ നയത്തില്‍ തുറന്ന പോരാട്ടത്തിനെന്ന സൂചന നല്‍കിക്കഴിഞ്ഞു.
മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിനെതിരേ മന്ത്രിസഭായോഗത്തില്‍ മുസ്ലിം ലീഗ് ആഞ്ഞടിച്ചു. നയംമാറ്റത്തിന്റെ പാപഭാരം ഏറ്റെടുക്കാനാവില്ലെന്നും നിലപാട് പരസ്യമായിത്തന്നെ പറയേണ്ടിവരുമെന്നും ലീഗ് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായതായാണു സൂചന. സാമൂഹികപ്രസക്തി പരിഗണിക്കാതെ, മദ്യനയത്തില്‍ മാറ്റം വരുത്തിയതാണു ലീഗിനെ ചൊടിപ്പിച്ചത്. പ്രായോഗികമാറ്റവുമായി ബന്ധപ്പെട്ടു മന്ത്രിസഭയില്‍ നടന്ന ചര്‍ച്ചയില്‍ കുഞ്ഞാലിക്കുട്ടി കുറേ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. നയം സംബന്ധിച്ചു മദ്യവിരുദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സാമൂഹിക കണക്കെടുപ്പു നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇഷ്ടംപോലെ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കാതെ, വില്‍ക്കാന്‍ കഴിയുന്ന മദ്യത്തിന്റെ അളവിനു ക്വാട്ട ഏര്‍പ്പെടുത്തണം. ഹൈക്കോടതി നിര്‍ദേശപ്രകാരം പാതയോരങ്ങളിലെ 163 ബിവറേജസ് വില്‍പനകേന്ദ്രങ്ങളില്‍ നല്ലൊരുവിഭാഗം ഉടന്‍ പൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതു സാധ്യമല്ലെന്നു മന്ത്രി കെ. ബാബു പറഞ്ഞതു കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചു.
ഉമ്മന്‍ ചാണ്ടിയും ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. മദ്യനയത്തില്‍ മാറ്റം വരുത്തിയിട്ട് പുറത്തിറങ്ങി എന്തുപറയുമെന്നു കുഞ്ഞാലിക്കുട്ടി ചോദിച്ചു. വിനോദസഞ്ചാരം ലക്ഷ്യമിട്ടാണെങ്കില്‍ അത്തരം മേഖലകളില്‍ മാത്രം ഇളവു നല്‍കിയാല്‍ മതിയാകും. മദ്യത്തില്‍നിന്നുള്ള വരുമാനം വേണ്ടെന്നു പറയുകയും പിന്നീട്, പണം കണ്ടെത്താനായി മദ്യത്തിനു വിലകൂട്ടുകയുംചെയ്യുന്നത് ഇരട്ടത്താപ്പാണ്. പണം കണ്ടെത്താന്‍ ബദല്‍മാര്‍ഗങ്ങളാണു തേടേണ്ടത്. ഓരോദിവസം ഓരോ നയവുമായി വന്നാല്‍ അംഗീകരിക്കാനാവില്ല.
പണം വാങ്ങിയെന്ന ആരോപണം കേള്‍ക്കാന്‍ ലീഗിനാവില്ല. അതുകൊണ്ട് നിലപാട് പരസ്യമായി പറയുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അങ്ങനെയാണെങ്കില്‍ നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായി പറയാമെന്നായി ഉമ്മന്‍ ചാണ്ടി. ഇതും കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചു. ലീഗിന്റെ നിലപാട് വെറും ചടങ്ങിനു പറഞ്ഞതാണെന്ന് ആരും കരുതേണ്ടതില്ലെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. വരുമ്പോള്‍ എല്ലാം കൂടി എന്ന സ്ഥിതിയിലാണ് മുഖ്യമന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha