അവസാനം കോടതിയും ആ സത്യം തിരിച്ചറിഞ്ഞു... കെഎസ്ആര്‍ടിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നുവെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്റെ ഇന്നത്തെ അവസ്ഥയ്ക്ക് തൊഴിലാളി യൂണിയനുകള്‍ക്കും പങ്കുണ്ട്. അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ് യൂണിയനുകള്‍ ശ്രമിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.
പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ എന്തിന് ഏറ്റെടുക്കണം. ലാഭമുണ്ടാക്കുന്ന തൊഴിലാളികള്‍ക്കു മാത്രമേ പെന്‍ഷന്‍ അവകാശപ്പെടാനാകൂവെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിയുടെ നിരക്കുവര്‍ധനയുടെ ഗുണഭോക്താക്കള്‍ സ്വകാര്യ ബസുടമകളാണ്.
സര്‍ക്കാര്‍ നിലപാട് സ്വകാര്യ ബസുടമകളെ സഹായിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും, ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് വിലിയിരുത്തി.
റൂട്ടുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാളെ ഉച്ചയ്ക്കു മുന്‍പ് നിലപാട് അറിയിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha