ബാര്‍കോഴ, നാല് മന്ത്രിമാര്‍ക്കു കൂടി പങ്കെന്ന് ബിജു രമേശ്
ബാര്‍ കോഴക്കേസില്‍ നാലുമന്ത്രിമാര്‍ക്കു കൂടി പങ്കുണ്ടെന്നു ബിജു രമേശ്. സമഗ്രമായ അന്വേഷണമുണ്ടായാല്‍ ഈ മന്ത്രിമാരും കുടുങ്ങും. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയാലും മന്ത്രി കെ.എം. മാണിക്കെതിരായ മൊഴിയില്‍നിന്നു മാറില്ലെന്നും ബിജു രമേശ് പറഞ്ഞു. ഇന്നലെ വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി: ആര്‍. സുകേശനു മുന്നില്‍ ഹാജരായ ബിജു രമേശ് ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു.
ലൈസന്‍സ് പുതുക്കല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതു പ്രകാരമാണ് മന്ത്രി കെ.എം. മാണിയെ കണ്ടതെന്ന് ബിജുരമേശ് വിജിലന്‍സിന് മൊഴി നല്‍കി.
മാണി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ കണ്ട് പ്രശ്‌നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. മാര്‍ച്ച് 22നാണ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളടക്കം 15 പേര്‍ പാലായിലെ വീട്ടിലെത്തി മാണിയെ കണ്ടത്. അഞ്ചു കോടി രൂപയായിരുന്നു മാണിയുടെ ആവശ്യം. അന്നുതന്നെ 15 ലക്ഷം രൂപ കൈമാറി. 15 പേരും ഉച്ചഭക്ഷണം കഴിച്ച ഹോട്ടലിന്റെ പേരും വിവരങ്ങളും ബിജുരമേശ് വിജിലന്‍സിനു നല്‍കി. അഞ്ച് ഭാരവാഹികള്‍ 30ന് വീണ്ടും പാലായിലെ വീട്ടിലെത്തി 50 ലക്ഷം രൂപ നല്‍കി.
ഏപ്രില്‍ രണ്ടിന് രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ രണ്ടു പേര്‍ ചെന്ന് അവസാന ഗഡുവായ 35 ലക്ഷം രൂപ നല്‍കി. മാണിയുടെ വീട്ടിലേക്ക് പോകാന്‍ തന്റെ ഹോട്ടലിലാണ് തലേദിവസം സംസ്ഥാന ഭാരവാഹികള്‍ താമസിച്ചത്. പണം നല്‍കാന്‍ പോയത് തന്റെ കാറിലാണ്. തന്റെ െ്രെഡവറാണു കാര്‍ ഓടിച്ചത്. പണം കൊണ്ടുപോയതും നല്‍കിയതുമായ 22 പേരുടെ വിവരങ്ങള്‍ ബിജു കൈമാറി. ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ യോഗത്തിന്റെ മിനിട്‌സില്‍ കോഴ വാങ്ങിയ മന്ത്രിമാരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസോസിയേഷന്റെ മിനിട്‌സില്‍ ഉള്ള ഇക്കാര്യങ്ങള്‍ വിജിലന്‍സ് അറിയിച്ചതിനാലാണ് കെ.എം. മാണിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസെടുത്തിരുന്നില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമായിരുന്നെന്നും ബിജു രമേശ് പറഞ്ഞു. എത്ര സമ്മര്‍ദമുണ്ടായാലും കേസില്‍നിന്നു പിന്നോട്ടു പോകില്ല. മാനനഷ്ടത്തിനു വക്കീല്‍ നോട്ടീസ് അയച്ച മന്ത്രി കെ.എം. മാണിയെ തനിക്കെതിരേ കേസുകൊടുക്കാന്‍ ബിജു രമേശ് വെല്ലുവിളിച്ചു. കൈക്കൂലി നല്‍കിയവരും കേസില്‍ പ്രതിയാകുമെന്നു പറഞ്ഞു മൊഴി നല്‍കാനുള്ളവരെ ഭീഷണിപ്പെടുത്തുകയാണു വിജിലന്‍സ് ഉദ്യോഗസ്ഥര്‍. വിജിലന്‍സ് ഭീഷണിപ്പെടുത്തിയില്ലെങ്കില്‍ മറ്റുള്ളവരും മൊഴിനല്‍കും.ശബ്ദരേഖ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിനു നല്‍കുമെന്നും ബിജു രമേശ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha