രണ്ട് ഭീകരരെ പാകിസ്ഥാന്‍ തൂക്കിലേറ്റിയതായി റിപ്പോര്‍ട്ട്
വധശിക്ഷയ്ക്കുള്ള വിലക്ക് പാക് സര്‍ക്കാര്‍ നീക്കിയതിനു പിന്നാലെ രണ്ട് ഭീകരരെ പാകിസ്ഥാന്‍ തൂക്കിലേറ്റി. അഖീല്‍(ഡോ. ഉസ്മാന്‍), അര്‍ഷദ് മെഹ്മൂദ് എന്നീ ഭീകരരെയാണ് വെള്ളിയാഴ്ച രാത്രി തൂക്കിക്കൊന്നത്. 2009ല്‍ റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയാണ് അഖീല്‍.
2003ല്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഭീകരനാണ് അര്‍ഷാദ്. ഇരുവരും പാക് സേനയില്‍ നിന്ന് വിരമിച്ചവരാണ്. ഫൈസലാബാദിലെ സെന്‍ട്രല്‍ ജയിലിലാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസം പെഷാവറിലെ സ്‌കൂളില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഭീകരതയ്ക്ക് വധശിക്ഷ പുനസ്ഥാപിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്. ബുധനാഴ്ച എട്ട് ഭീകരരുടെ ദയാഹര്‍ജികള്‍ പ്രസിഡന്റ് തള്ളുകയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha