ഈങ്കിലാബോ? പളളീ പോയി പറ... ക്രൈസ്തവ മാനേജുമെന്റുകള്‍ക്ക് പുറമേ എന്‍എസ്എസും എസ്എന്‍ഡിപിയും കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നു
കേരളത്തിലെ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ക്രൈസ്തവ മാനേജ്‌മെന്റുകള്‍ രാഷ്ട്രീയം നിരോധിക്കുകയാണെങ്കില്‍ എന്‍.എസ്.എസും രാഷ്ട്രീയ നിരോധനത്തിന് തയ്യാറായേക്കും. കഴിഞ്ഞദിവസം എസ്.എന്‍. കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. കോളേജുകളില്‍ രാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യം ദീര്‍ഘനാളായി നിലവിലുണ്ട്. എസ്.എന്‍ കോളേജാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാന്‍ ധൈര്യം കാണിച്ചത്. വെളളാപ്പളളി നടേശനാണ് എസ്.എന്‍ കോളേജിന്റെ മാനേജര്‍. തീരുമാനം പുറത്തുവന്നയുടന്‍ തന്നെ പ്രതിഷേധം ശക്തമാണെങ്കിലും തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് വെളളാപ്പളളിയുടെ നിലപാട്. ഇതിനിടെ കൊല്ലത്തെ എസ്.എന്‍.ഡി.പി ആസ്ഥാനത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വേണമോ എന്ന് അതത് കോളേജുകള്‍ക്ക് തീരുമാനമെടുക്കാമെന്ന കോടതി വിധി നിലവിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എസ്.എന്‍ കോളേജുകളുടെ തീരുമാനം. പുറത്തുനിന്നുളളവരെ കോളേജില്‍ കയറ്റരുതെന്നും കൂട്ടംകൂടാനോ സമരം ചെയ്യാനോ അനുവദിക്കരുതെന്നും എസ്.എന്‍ ട്രസ്റ്റ് വിവിധ കോളേജുകള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. സമരത്തില്‍ കോളേജിന് നഷ്ടമുണ്ടായാല്‍ നഷ്ടം
വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കണം. ക്ലാസിലും കാമ്പസിലും മൊബൈല്‍ ഫോണ്‍ നിരോധിക്കാനും തീരുമാനമായി. കലാലയ രാഷ്ട്രീയം കാമ്പസിലെ സമാധാനന്തരീക്ഷം തകര്‍ക്കുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ എസ്.എന്‍.ട്രസ്റ്റ് തീരുമാനിച്ചത്. ആദ്യം സ്വകാര്യ മാനേജുമെന്റുമായി എസ്.എന്‍ ട്രസ്റ്റ് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിന് ഫലമുണ്ടായില്ല. തുടര്‍ന്നാണ് തീരുമാനം സ്വയം നടപ്പിലാക്കാന്‍ എസ്.എന്‍ ട്രസ്റ്റ് തീരുമാനിച്ചത്.
എസ്.എന്‍ ട്രസ്റ്റിന്റെ തീരുമാനം സ്വാഹതാര്‍ഹമാണെന്ന് പല മാനേജ്‌മെന്റുകളും രഹസ്യമായി പറയുന്നുണ്ട്. എന്നാല്‍ തങ്ങളുടെ നീക്കങ്ങള്‍ പരസ്യപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം ട്രസ്റ്റിന്റെ തീരുമാനം ആംഗീകരിക്കില്ലെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. അംഗീകരിച്ചാലും ഇല്ലെങ്കിലും പൂച്ചയ്ക്ക് താന്‍ കെട്ടിയ മണി അഴിക്കില്ലെന്നു തന്നെയാണ് വെളളാപ്പളളി നടേശന്റെ നിലപാട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അതിപ്രസരം കാരണം കേരളത്തിലെ കാമ്പസുകള്‍ കലാപകലുഷിതമാവുകയാണ്. പലയിടത്തം ക്ലാസുകള്‍ മാസങ്ങളോളും മുടങ്ങുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാനുളള ധൈര്യവും മാനേജുമന്റുകള്‍ക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha