മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് എസ്‌കോട്ട് പോയ പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി
മന്ത്രിമാര്‍ക്ക് തിരക്ക് തിരക്കോട് തിരക്ക്, മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന്റെ സ്പീഡ് കണ്ട് പലരും ചോദിച്ചു. എന്തൊരു സ്പീഡ്, ജനസേവനത്തിന് ജനങ്ങളുടെ നെഞ്ചത്തുകൂടി വണ്ടിയോടിച്ച് കയറ്റികൊണ്ടുള്ള പോക്ക്, സാധാരണക്കാരാരെങ്കിലും ഒത്തിരി സ്പീഡിനുപോയാള്‍ പിടിവീണത് തന്നെ.. എങ്ങോട്ടാടാ നിന്റെ അമ്മയെകെട്ടിക്കാന്‍ പോകുന്നതെന്ന പോലീസിന്റെ ചോദ്യവും വരും.
മന്ത്രിമാര്‍ക്ക് കടന്നുപോകുന്നതിന് വേണ്ടി ട്രാഫിക് സിഗ്നലുവരെ ഓഫാക്കി പോലീസ് സൗകര്യമൊരുക്കാറുണ്ട്. ഇതുപോലെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയില്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അകമ്പടി പോയ പൂച്ചാക്കല്‍ പൊലീസിന്റെ ജീപ്പ് കടയിലേക്ക് ഇടിച്ചു കയറി എസ്‌ഐ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റത്.
കടയില്‍ ആളില്ലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. എന്നാല്‍ സംഭവ സ്ഥലത്തു നിന്നു ജീപ്പ് നീക്കാന്‍ പൊലീസ് ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ വൈകിട്ട് അഞ്ചോടെ അരൂക്കുറ്റി വടുതല പുതിയപാലത്തിനു സമീപമായിരുന്നു സംഭവം. പാണാവള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തശേഷം മന്ത്രി എറണാകുളത്തേക്കു പോകുകയായിരുന്നു. പൈലറ്റ് പോയതാണു പൂച്ചാക്കല്‍ പൊലീസ്.
പിന്നാലെ ചേര്‍ത്തല സിഐ വി.എസ്. നവാസിന്റെ പൈലറ്റ് വാഹനവും മന്ത്രിയുടെ വാഹനവും അതിനു പിന്നില്‍ എസ്‌കോര്‍ട് വാഹനവുമായിരുന്നു. പുതിയപാലം ഇറങ്ങുന്നതിനിടെ പൂച്ചാക്കല്‍ പൊലീസിന്റെ വാഹനം നിയന്ത്രണം തെറ്റി റോഡിനു കിഴക്കു ഭാഗത്തു ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഫാബ് ഡോര്‍ ഹൗസ് എന്ന കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കടയില്‍ നിര്‍മിച്ചു സൂക്ഷിച്ചിരുന്ന ഫൈബര്‍ വാതിലുകള്‍ക്കും കടമുറിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സമീപത്തെ മോട്ടോര്‍വാഹന വര്‍ക്‌ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ട അഞ്ചോളം ബൈക്കുകളും
ജീപ്പ് ഇടിച്ചു തകര്‍ന്നു. ബൈക്കില്‍ ഇരിക്കുകയായിരുന്ന വിനുകുമാറിനും ജീപ്പ് തട്ടി പരുക്കേറ്റു.
അപകടത്തില്‍ പൂച്ചാക്കല്‍ എസ്‌ഐ എ.വി. ബിജു, ഡ്രൈവര്‍ അജയന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രമണന്‍, ബൈക്ക് യാത്രികന്‍ അരൂക്കുറ്റി സ്വദേശി വിനുകുമാര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha