എന്നെ സ്വാധീനിച്ച സ്ത്രീ... ശശീതരൂര്‍ വീണ്ടും വിവാദത്തില്‍
ശശി തരൂര്‍ എം.പി വീണ്ടും വിവാദത്തില്‍. അമേരിക്കയിലെ ഡെമോക്രാറ്റ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗമായ തുള്‍സി ഗബ്ബാര്‍ഡിനൊപ്പം തരൂര്‍ നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രത്യക്ഷപെട്ടതോടെയാണ് വിവാദം തുടങ്ങിയത്. എന്നെ സ്വാധീനിച്ച സ്ത്രീയെന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. തരൂരും സുന്ദരിയും തമ്മിലുള്ള ബന്ധമെന്താണെന്ന് അറിയാനുള്ള ആകാംഷ ഫോളോവേഴ്‌സിന്റെ കമന്റുകളില്‍ കാണാം. തരൂരിന്റെ മുന്‍ വാവാഹ ബന്ധവും അതിലെ പാളിച്ചകളും ചൂണ്ടിക്കാട്ടിയാണ് പലരും കമന്റുകള്‍ ഇട്ടിരിക്കുന്നത്.
തരൂരിനെ സൂക്ഷിക്കമെന്ന് ചിലര്‍ തുള്‍സിയെ ഉപദേശിക്കുന്നു. 33 കാരിയായ തുള്‍സി വിവാഹമോചിതയാണ്. എന്നാല്‍ കമന്റുകളോട് തരൂര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിന്ദുമത വിശ്വാസിയാണ് തുള്‍സി. സൈനിക, സര്‍ഫര്‍ എന്നീ വിശേഷണങ്ങളും തരൂരിന്റെ പോസ്റ്റില്‍ അവരെ കുറിച്ച് പറയുന്നു. അവരുമായുള്ള ബന്ധത്തെ കുറിച്ച് വരും ദിവസങ്ങളില്‍ തരൂര്‍ തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ 26 ലക്ഷം പേരാണ് തരൂരിനെ ഫോളോ ചെയ്യുന്നത്.
പാക്കിസ്ഥാനി പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയവഴിയാണ് പുറത്തായത്. അതേക്കുറിച്ച് ഭാര്യ സുനന്ദ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു. പിന്നീടുള്ള ഓരോകാര്യങ്ങളും സുനന്ദ ട്വീറ്റ് ചെയ്തു. അതിനിടെയാണ് സുനന്ദ മരിച്ചത്. തരൂരിന്റെ മൂന്നാം വിവാഹമായിരുന്നു അത്. കൊല്‍ക്കൊത്തക്കാരിയായ ഭാര്യയും അമേരിക്കയിലുള്ള ഭാര്യയും തരൂരില്‍ നിന്ന് ബന്ധം വേര്‍പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha