സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല: സുധീരന്‍
സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
മദ്യനയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഉണ്ടായ വികാരമാണ് താന്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യനയത്തില്‍ തിരുത്തല്‍ വരുത്താനുള്ള തീരുമാനം ജനങ്ങളെ നിരാശരാക്കി. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച എന്ന സാദ്ധ്യതയ്ക്ക് ഈ തീരുമാനം മങ്ങലേല്‍പ്പിച്ചുവെന്നും സുധീരന്‍ പറഞ്ഞു.
താന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആവശ്യവും സുധീരന്‍ തള്ളി. തന്റെ രാജി മദ്യലോബി ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. മദ്യനയത്തില്‍ വി.എസ് ആദ്യം മുതലേ മദ്യലോബിക്കൊപ്പമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha