സത്യം പറഞ്ഞ യുവാവിനെ ഭ്രാന്തനാക്കി ചിത്രീകരിച്ച നാവികസേനയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ഉദ്യോഗസ്ഥനെ ഭ്രാന്തനാക്കി മാറ്റി നാവികസേന ഉദ്യോഗസ്ഥരുടെ ലീലാ വിലാസം. നാവിക സേനാ ഉദ്യോഗസ്ഥനെ മാനസികരോഗിയായി ചിത്രീകരിച്ച് ചികില്‍സിക്കാന്‍ ശ്രമിച്ചതിന് നാവികസേനയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം നടപടികള്‍ സേനയുടെ യശസ്സിനെ തകര്‍ക്കുമെന്നും സേനാംഗങ്ങളുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ഭാവിയില്‍ ഉണ്ടാകരുതെന്നും ഹൈക്കോടതി വിധിച്ചു.
നാവികസേനാ ഉദ്യോഗസ്ഥന്‍ സുനില്‍കുമാര്‍ സാഹുവിന്റെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി വിമര്‍ശനം നടത്തിയത് വിശാഖപട്ടണത്ത് ഉദ്യോഗസ്ഥനായിരുന്ന സുനില്‍കുമാര്‍ സാഹു കഴിഞ്ഞ ഒക്ടോബര്‍ 13 ,20 തീയതികളില്‍ നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക തിരിമറി ആരോപിച്ച് പരാതി നല്‍കിയിരുന്നു. തൊട്ടു പിന്നാലെ തിരുനല്‍വേലിയിലേക്ക് സ്ഥലം മാറ്റിയ സാഹുവിനെ ചീഫ് ഓഫ് സ്റ്റാഫ് വിളിച്ചു വരുത്തി.
ചീഫ് ഓഫീസറെ കൊണ്ട് പരിശോധിപ്പിക്കുകുയം മാനസികരോഗിയായി ചിത്രീകരിച്ച് കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് മാനസിക ചികില്‍സയ്ക്ക് കൊണ്ടു വരികയും ചെയ്തു. ഈ നടപടിക്കെതിരെ സാഹുവിന്റെ ഭാര്യ ആരതി ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സാഹുവിനെ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ വിദഗ്ദ പരിശോധനക്ക് അയച്ചു.
സാഹുവിന് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്നായിരുന്നു റിപ്പോര്‍ട്ട് . തുടര്‍ന്ന് 21 ദിവസത്തെ അവധിയില്‍ സാഹുവിനെ സ്വന്തം നാടായ അലഹബാദിലെത്തിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സാഹുവിനെതിരെ വാദിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകരെ തന്നെ നാവിക സേന നിയോഗിച്ചിരുന്നു. സേനയുടെ ഇത്തരം നടപടിയില്‍ ജസ്റ്റിസ് വി കെ മോഹനന്‍, കെ ഹരിലാല്‍ എന്നിവരടങ്ങയി ഡിവിഷന്‍ ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
സേനാംഗങ്ങളുടെ ആത്മവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ ഭാവിയില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദ്ദശം നല്‍കി. മാനിസകരോഗ പരിശോധനകള്‍ക്ക് അയക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഉത്തരവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha