ഞായറാഴ്ചത്തെ ഡ്രൈ ഡേ നീക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി
ഞായറാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുള്ള വിലക്ക് നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ചത്തെ ഡ്രൈ ഡേ ഔദ്യോഗികമായി പിന്‍വലിക്കപ്പെട്ടു. അതിനാല്‍ ഇന്നു മുതലുള്ള ഞായറാഴ്ചകളില്‍ മദ്യവില്‍പ്പന നടക്കും.
എന്നാല്‍ ബിവ്‌റിജസ് ഷോപ്പുകളിലേയും ബാറുകളിലേയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെയാണ് ഇവയുടെ പ്രവര്‍ത്തന സമയം. നേരത്തെ രാവിലെ എട്ടു മുതല്‍ രാത്രി 11 വരെയായിരുന്നു വില്‍പ്പന സമയം.
എന്നാല്‍ ഡ്രൈ ഡേ ഒഴിവാക്കിയതിനെച്ചൊല്ലി പുതിയ വിവാദം ഉടലെടുത്തിട്ടുണ്ട്. അബ്കാരി ചട്ടം ഭേദഗതി ചെയ്യാതെയാണ് ഡ്രൈ ഡേ ഒഴിവാക്കി മന്ത്രിസഭാ തീരുമാനം ഉണ്ടായതെന്നാണ് പുതിയ വിവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha