മദ്യനയം: എം.എല്‍.എ മാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ പിന്തുണ തേടും
മദ്യ നയത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടയില്‍ പാര്‍ട്ടി എം.എല്‍.എ മാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയെന്ന കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്റ നിലപാടിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി. പരോക്ഷമായി സര്‍ക്കാരിനെതിരെ കൂടുതല്‍ വിമര്‍ശം ഉയര്‍ത്തിയ സുധീരനും വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലല്ല.
പ്രശ്‌നപരിഹാരത്തിനായി ആദ്യം ഇടപെട്ട എ.കെ. ആന്റണി ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം അംഗീകരിക്കാത്തതില്‍ ഖിന്നനാണ്. താന്‍ ഇനി സമവായശ്രമങ്ങള്‍ക്കില്ലെന്ന് അദ്ദേഹം മുതിര്‍ന്ന നേതാക്കളെ അറിയിച്ചതായാണ് വിവരം. പൂട്ടിയ 418 ബാറുകള്‍ക്കും ബിയര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ സുധീരന്‍ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു. സുധീരന്റെ നിലപാട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്ന് സര്‍ക്കാര്‍ പക്ഷവും കേന്ദ്രനേതൃത്വത്തോട് പരാതിപ്പെട്ടു. സര്‍ക്കാരും പാര്‍ട്ടിയും രണ്ടുവഴിക്ക് നീങ്ങുന്നതിനെ വിമര്‍ശിച്ച ഹൈക്കമാന്‍ഡ് എത്രയുംവേഗം സമവായത്തിലെത്തണമെന്ന് നിര്‍ദേശം നല്‍കി.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം.ഹസ്സന്‍, മന്ത്രി കെ.സി. ജോസഫ് എന്നിവരാണ് സുധീരനെതിരെ ശക്തമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം സുധീരന്റെ പ്രസ്താവന വന്നപ്പോള്‍ തന്നെ എ, ഐ ഗ്രൂപ്പുകള്‍ കൂടിയാലോചിച്ചിരുന്നു. പിറ്റേന്ന് മതി പ്രതികരണമെന്നും തീരുമാനിച്ചിരുന്നു.
പ്രതിപക്ഷത്തേക്കാള്‍ കടുത്ത വിമര്‍ശം കെ.പി.സി.സി. പ്രസിഡന്റ് നടത്തുന്നുവെന്നാണ് എ, ഐ വിഭാഗങ്ങള്‍ കുറ്റപ്പെടുത്തുന്നതിന്റെ കാതല്‍. ഈ വിമര്‍ശം സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തും. സര്‍ക്കാരിനെ സംരക്ഷിക്കാന്‍ ചുമതലയുള്ള കെ.പി.സി.സി. പ്രസിഡന്റ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത് ഗൗരവമായി കാണണം ഹസ്സന്‍ ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ പുനഃപരിശോധനയില്ലെന്നാണ് മന്ത്രി കെ. സി. ജോസഫ് വ്യക്തമാക്കിയത്. സന്തോഷത്തോടെയല്ലെങ്കിലും സര്‍ക്കാര്‍ ഈ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമായതാണ്. ഭരണത്തിലുള്ളപ്പോള്‍ പ്രായോഗിക കാര്യങ്ങളും നോക്കണം. ടൂറിസംരംഗത്തെ തിരിച്ചടിയും തൊഴിലാളികളുടെ പ്രശ്‌നവും കണക്കാക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. സര്‍ക്കാരിന്റെ വിശദീകരണം ഇങ്ങനെ പോകുന്നു. ഐ ഗ്രൂപ്പും ഈ വികാരം പങ്കിടുന്നു. രമേശ് ചെന്നിത്തല പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും ഐ വിഭാഗം നേതാക്കളും പ്രതികരണവുമായി രംഗത്തുവരുമെന്ന് അറിയിച്ചു.
എ വിഭാഗത്തില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്കുള്ള മറുപടി സുധീരനും നല്‍കി. താന്‍ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പുതിയ നയം നിരാശാജനകമാണ്. ഭരണകൂടങ്ങളുടെ അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്നും ഇത് ജനാധിപത്യത്തിന്റെ പോരായ്മയാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം അടിയന്തരമായി വിളിച്ചിട്ടുണ്ട്. സാധാരണ നിയമസഭാ സമ്മേളനകാലയളവിലാണ് നിയമസഭാകക്ഷിയോഗം ചേരുക. മദ്യനയത്തിലെ മാറ്റത്തിന് എം.എല്‍.എ മാരുടെ പിന്തുണ ഉറപ്പാക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ബാറുകള്‍ പൂട്ടാനുള്ള മദ്യനയത്തിന് കെ.പി.സി.സി. എക്‌സിക്യൂട്ടീവിന്റെ അംഗീകാരമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഉടന്‍ കെ.പി.സി.സി. എക്‌സിക്യൂട്ടീവ് വിളിച്ചുചേര്‍ക്കാന്‍ സാധ്യത കുറവാണ്. ചേര്‍ന്നാല്‍ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha