ഗണേഷിന് പുറമേ ലാലുഅലക്‌സും ബിജെപിയിലേക്ക്, നിയമസഭാ തിരഞ്ഞെടുപ്പില്‍ സാംസ്‌കാരിക നായകരെ അണിനിരത്താന്‍ നീക്കം
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിനായി ബിജെപി തയ്യാറെടുക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമായ ത്രികോണ മത്സരമാക്കി മാറ്റുമെന്ന ശക്തമായ സൂചനയാണ് ബിജെപി നല്‍കുന്നത്. നിയമസഭയില്‍ പ്രതിനിധികളെ ഉറപ്പാക്കുന്നതിന് മികച്ച സ്ഥാനാര്‍ത്ഥികളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. നിയമസഭയില്‍ സാന്നിധ്യമറിയിക്കുന്നതിന് ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബിജെപി തിരയുന്നത്. അതിനായി സിനിമ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍പ്പെട്ട പ്രശ്തരായവരെയാണ് ബിജെപി അന്വേഷിക്കുന്നത്.
സിനിമാ താരങ്ങളെ പലരെയും സ്ഥാനാര്‍ത്ഥികളാക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. മുന്‍മന്ത്രി ഗണേശ് കുമാര്‍ ബിജെപിക്കുവേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഗണേശിന് പുറമെ, സുരേഷ് ഗോപി, ലാലു അലക്‌സ് എന്നിവരെ മത്സരരംഗത്തിറക്കാനും ശ്രമം നടക്കുന്നുണ്ട്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്രയിലെ മുന്‍ കോണ്‍ഗ്രസ് നേതാവും മലയാളിയുമായ ഗുരു നായരാണ് സിനിമാ താരങ്ങളുമായുള്ളചര്‍ച്ചയ്ക്ക് ഇടനിലക്കാരനായി നില്‍ക്കുന്നത്. ചില സിനിമാ താരങ്ങളുമായി ചര്‍ച്ച നടത്തിയതായി ഗുരു നായര്‍ സ്ഥിരീകരിച്ചു.
സിനിമാ താരങ്ങളെ മാത്രമല്ല, സമുദായ നേതാക്കളെയും ബിജെപി പാളയത്തിലേക്ക് ക്ഷണിക്കുന്നുണ്ട്. എസ്.എന്‍.ഡി.പിയുടെ യുവജനവിഭാഗം നേതാവും വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ബിജെപി ആലോചിക്കുന്നു. നിലവില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുന്നത് നായര്‍ വിഭാഗത്തില്‍നിന്നാണെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ഈഴവ വിഭാഗത്തില്‍നിന്നുകൂടി പിന്തുണ ഉറപ്പാക്കിയാല്‍, കേരളത്തില്‍ വിജയം പിടിക്കാനാകുമെന്നും ബിജെപി കരുതുന്നു.
സുരേഷ് ഗോപി നേരത്തെ തന്നെ ബിജെപി അനുഭാവം പ്രകടമാക്കിയിട്ടുള്ളയാളാണ്. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലീഗ് മന്ത്രിയുടെ വകുപ്പിനെതിരെ അഴിമതിയാരോപണവുമായി രംഗത്തുവന്ന ഗണേശ് കുമാറിന് കാവി ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് മുഖപത്രം തന്നെ ആരോപിക്കുകയും ചെയ്തു. ലാലു അലക്‌സിനും ബിജെപി അനുഭാവമുണ്ട്. ഗുരുനായര്‍ തന്നെ സമീപിച്ച കാര്യം ലാലു അലക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ക്കിടയില്‍ ഗണേശിനുള്ള സ്വാധീനം മുതലാക്കിയാണ് ബിജെപി ചര്‍ച്ചകള്‍ നടത്തുന്നത്. ശക്തമായ മുംബൈ ബന്ധങ്ങളുള്ള ഗുരുനായരുടെ സ്വാധീനവും ഉപയോഗിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha