എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
മദ്യനയം ചര്‍ച്ച ചെയ്യാന്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ വി.എം.സുധീരന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എംഎല്‍എമാരുടെ യോഗം വിളിച്ച് പിന്തുണ ഉറപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ക്കു നാളെ തന്നെ വന്നു കാണാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനയത്തിലെ സുധീരന്റെ അഭിപ്രായം സര്‍ക്കാരിന് അനുകൂലമാക്കുന്നതിന് കേന്ദ്രനേതാക്കളുടെ സമ്മര്‍ദം വരെ പ്രയോഗിച്ചെങ്കിലും അദ്ദേഹം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എമാരുടെ യോഗം വിളിക്കുന്നതായി അഭ്യൂഹം ഉണ്ടായത്.
സുധീരന്റെ നിയന്ത്രണത്തില്‍ കെപിസിസി നേതൃയോഗം വിളിക്കുന്നതിനു നേതാക്കള്‍ക്കു താല്‍പര്യമില്ലാത്തത് റിപ്പോര്‍ട്ടുകള്‍ക്ക് ബലം പകരുകയും ചെയ്തു. തിരുവനന്തപുരത്ത് അനൗപചാരികമായി ചേരുന്ന യോഗത്തില്‍ എ, ഐ ഗ്രൂപ്പുകളിലെ എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കുന്നതിനാണ് നീക്കം നടക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha