പരിശോധനകള്‍ പ്രഹസനമാകുന്നുവെന്ന് വിജിലന്‍സ് ഡയറക്ടര്‍
പരിശോധനകള്‍ നടക്കുമ്പോള്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍. വിജിലന്‍സ് നടത്തുന്ന പരിശോധനകള്‍ക്ക് പ്രതീക്ഷിച്ചത്ര ഫലം ഉണ്ടാവുന്നില്ല. അതിനാല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ മുന്നൊരുക്കവും കാര്യക്ഷമതയും കാണിക്കാനും ഡയറക്ടര്‍, വിജിലന്‍സ് എസ്.പിമാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
വേണ്ടത്ര മുന്നൊരുക്കമില്ലാതെ റെയ്ഡ് നടത്തുന്നത് കൊണ്ടാണ് ഈ ആരോപണം നേരിടേണ്ടി വരുന്നത്. ഇത്തരം ആരോപണങ്ങള്‍ പൊതുസമൂഹത്തില്‍ വിജിലന്‍സിന്റെ മുഖം ചീത്തയാക്കുന്നതിന് ഇടയാക്കുന്നുണ്ട്. അതിനാല്‍ ഇനി മുതല്‍ റെയ്ഡ് നടത്തുന്‌പോള്‍ ജാഗ്രത വേണം. സര്‍പ്രൈസ് ചെക്ക് എന്ന പേരില്‍ വിജിലന്‍സ് നടത്തുന്ന പരിശോധനകള്‍ പ്രഹസനമാണെന്ന് പലപ്പോഴും ആക്ഷേപം ഉയരുന്നുണ്ട്.
വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്തണം. വിവരങ്ങളുടെ ഗൗരവം കണക്കിലെടുക്കണം. റെയ്ഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് പിടിച്ചെടുക്കേണ്ട രേഖകളെ കുറിച്ച് ധാരണ വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha