കേരളത്തിലെ ആദ്യ ഘര്‍ വാപസി ആലപ്പുഴ ജില്ലയില്‍... 30 ക്രൈസ്തവരെ ഹിന്ദു മതത്തിലേക്ക് തിരികെ കൊണ്ടുവന്നു; സംഭവം എഡിജിപി ഹേമചന്ദ്രന്‍ അന്വേഷിക്കും
കേരളത്തിലെ ആദ്യ ഘര്‍വാപസി ആലപ്പുഴ ജില്ലയില്‍ നടന്നു. വിശ്വഹിന്ദു പരിഷത്തിന്റെ ചെങ്ങന്നൂര്‍ ജില്ലാ നേതൃത്വമാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയത്. ക്രൈസ്തവ വിശ്വാസികളായ എട്ട് കുടുംബങ്ങളില്‍ നിന്നായി 30 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്. ഹരിപ്പാടിന് സമീപം കണിച്ചനല്ലൂര്‍ ഗ്രാമത്തിലുള്ളവരാണിവര്‍. 50 വര്‍ഷം മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണ്.
ഹരിപ്പാട് ഏവൂര്‍ പഞ്ചവടി മുക്കിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. ഇന്ന് പുലര്‍ച്ചെ 5.30 ന് ആരംഭിച്ച ചടങ്ങുകള്‍ 9.30 വരെ നീണ്ടു. ഗണപതിഹോമം, ശുദ്ധിഹോമം, ഗായത്രിമന്ത്രജപം എന്നീ ചടങ്ങുകളോടെയാണ് ഇവര്‍ ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് നിലവിളക്ക്, പുതുവസ്ത്രം, ഹൈന്ദവ ഗ്രന്ഥങ്ങള്‍ എന്നിവ വിതരണം ചെയ്തു. ഹിന്ദു മതാചാര്യന്മാരാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.
അതേസമയം ആലപ്പുഴ ജില്ലയില്‍ നടന്ന ഘര്‍ വാപസി മതപരിവര്‍ത്തന ചടങ്ങിനെ കുറിച്ച് എ.ഡി.ജി.പി. എ ഹേമചന്ദ്രന്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വടക്കേ ഇന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച ഘര്‍ വാപസിക്ക് സമാനമായ ചടങ്ങ് കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha