കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി
ഗാന്ധിജിയെ ഉയര്‍ത്തിക്കാട്ടി മദ്യനിരോധനം വേണമെന്ന് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസുകാര്‍ സ്വയം കുടി നിറുത്തിയാല്‍ മദ്യനിരോധനത്തിന്റെ ആവശ്യം ഉണ്ടാകില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി അഭിപ്രായപ്പെട്ടു. വെഞ്ഞാറമൂട്ടില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.
കോണ്‍ഗ്രസുകാരെ സൂക്ഷിച്ച് നോക്കിയാല്‍ വധശ്രമത്തിന് കേസെടുക്കുന്ന സ്ഥിതിയാണ് കേരളത്തില്‍. ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കള്ളക്കേസുകളില്‍ കുടുക്കിയിട്ടുണ്ട്. കേരളത്തിലെ കണ്ണായ സ്ഥലങ്ങള്‍ കാണുമ്പോള്‍ ലീഗുകാര്‍ക്ക് വായില്‍ വെള്ളമൂറും.
മാണി കോഴ വാങ്ങിയതിനെ കുറിച്ച് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത് കേട്ടാല്‍ പണം വാങ്ങിയത് സി.പി.എമ്മുകാരാണെന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha