വീണ്ടും ഷോക്കടിപ്പിക്കാന്‍ കെഎസ്ഇബി, റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യം
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം. വരവുചെലവു കണക്ക് സംബന്ധിച്ച വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ഇലക്്രടിസിറ്റി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗീകരിച്ചാല്‍ നിരക്ക് വര്‍ധന ഉടന്‍ ഉണ്ടാകും. സര്‍ക്കാര്‍ സബ്‌സിഡി പിന്‍വലിച്ചതിനേത്തുടര്‍ന്ന് തുക വര്‍ധിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേയായുള്ളു. വിവിധ സ്ലാബുകളിലായി ബില്ലുകളില്‍ 200 മുതല്‍ 1000 രൂപവരെയാണ് വര്‍ധിപ്പിച്ചത്. അതിനു പിന്നാലെയാണ് പുതിയ നിരക്കു വര്‍ധനയ്ക്കുള്ള നീക്കം.
അപ്പലേറ്റ് ട്രിബ്യൂണല്‍ വിശദീകരണം തേടിയതിനെത്തുടര്‍ന്ന് റഗുലേറ്ററി കമ്മിഷന്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിലെ വാദങ്ങള്‍ ട്രിബ്യൂണല്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. അന്തിമ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.ജീവനക്കാര്‍ക്കു നല്‍കുന്ന ക്ഷാമബത്ത, ശമ്പള പരിഷ്‌കരണത്തിനുള്ള തുക എന്നിവ കമ്മിഷന്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ പരിഗണിച്ചിരുന്നില്ലെന്നും ഇതില്‍ മാറ്റം വരുത്തണമെന്നുമാണ് ട്രിബ്യൂണലിനോടു കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. ട്രിബ്യുണലിന്റെ ഇടക്കാല ഉത്തരവ് ഇതിന് അനുകൂലമായിരുന്നു. അന്തിമ ഉത്തരവില്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ വൈദ്യുതി നിരക്കുകള്‍ വര്‍ധിക്കുമെന്നതിനാല്‍ ഇടക്കാല ഉത്തരവില്‍ സ്പഷ്ടീകരണം തേടിയാണ് റഗുലേറ്ററി കമ്മിഷന്‍ റിവ്യു പെറ്റിഷന്‍ സമര്‍പ്പിച്ചത്.
അദാലത്ത് നടത്തി ശേഖരിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബിയുടെ വരവുചെലവ് കണക്കുകളും ജീവനക്കാരുടെ ആനുകൂല്യങ്ങളും തീരുമാനിച്ചതെന്നു റിവ്യൂ പെറ്റീഷനില്‍ പറയുന്നു. പൊതുജനാഭിപ്രായം ആരായാന്‍ അധികാരമില്ലാത്ത ട്രിബ്യൂണലിന് വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുള്ള കാര്യവും റഗുലേറ്ററി കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha