ദേശീയ ഗെയിംസിന് മലയാള മനോരമയ്ക്ക് 10.61 കോടി... കിട്ടാത്ത മാധ്യമങ്ങള്‍ വിമര്‍ശനവുമായി രംഗത്ത്
ദേശീയ ഗെയിംസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 20ന് നടത്താന്‍ പോകുന്ന കൂട്ടയോട്ടങ്ങളുടെ (റണ്‍ കേരള റണ്‍) പേരില്‍ മലയാള മനോരമയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 10.61 കോടിയുടെ കരാര്‍ നല്‍കി. കൂട്ടയോട്ടത്തിന് അരങ്ങൊരുക്കാന്‍ മാത്രമാണ് ഇതില്‍ 4.49 കോടി രൂപ. 6.12 കോടി രൂപ പബ്‌ളിസിറ്റിക്കാണ്. ഈ തുകയിലും 80 ശതമാനം മനോരമയ്ക്ക് തന്നെ ലഭിക്കുമെന്നാണ് സൂചന.
മലയാള മനോരമ വന്‍തുകയ്ക്ക് കരാര്‍ നേടിയതോടെ മറ്റ് മുന്‍നിരയിലുള്ള പത്രങ്ങള്‍ പ്രതിഷേധ സൂചകമായി മനാരമയുടെ പേര് പറഞ്ഞും പറയാതെയും വാര്‍ത്തകള്‍ കൊടുക്കുകയാണ്.
ഒരു കോടി പേരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ 7000 പോയിന്റുകളില്‍ നിന്ന് വെവ്വേറെ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് മനോരമയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. കൂട്ടയോട്ടത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് നല്‍കുന്നത് രണ്ട് കോടിയിലേറെ രൂപയാണ്.
ഓരോ പോയിന്റിലും രണ്ട് ടീഷര്‍ട്ടും രണ്ട് തൊപ്പിയും ഒരു ബാനറുമാണ് നല്‍കുക. മറ്റ് ചെലവുകള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വേണം മനോരമ കണ്ടെത്താന്‍.
പഞ്ചായത്തുകളുടെയും സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാലയങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 7000 പോയിന്റുകളും ഉറപ്പാക്കാനാണ് തീരുമാനം.
ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടയോട്ടത്തിന്റെ ചുമതല മനോരമ നേടിയെടുത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് മുന്‍കാല സംഘാടന മികവ് പരിഗണിച്ചാണ് മനോരമയ്ക്ക് തന്നെ കരാര്‍ നല്‍കിയത്.
ഇന്ത്യയിലെ നമ്പര്‍ വണ്‍ പത്രമായ മനോരമയുടെ പ്രശസ്തി ദേശീയ ഗെയിംസിനായി പരമാവധി ഉപയോഗിക്കാന്‍ കഴിയും. പബ്ലിസിറ്റിയിലും സംഘാടനത്തിലും എന്നും മുന്‍നിരയില്‍ ഉള്ള മനോരമയുടെ ഈ പങ്കാളിത്തം ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കും എന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha