എനിക്ക് ലജ്ജ തോന്നുന്നു... ഇതാണ് നമ്മുടെ നാട്
കേരളത്തിലെ ഇന്നത്തെ അവസ്ഥയോര്‍ത്ത് പരിതപിച്ച് മോഹന്‍ലാല്‍. മലിനീകരണത്തെ ഓര്‍ത്തു പരിതപിച്ചും സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരേ തുറന്നടിച്ചുമാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ തുറന്നടിക്കുന്നത്.
അന്റാര്‍ട്ടിക്കയുടെ ആത്മവിശുദ്ധിയില്‍ ഇരുന്ന് ഓര്‍ത്തപ്പോള്‍ എനിക്കു സങ്കടം തോന്നി. എല്ലാ മേഖലയിലും മാലിന്യവും വിഷവും പടര്‍ന്ന നമ്മുടെ അവസ്ഥയെപ്പറ്റി ഓര്‍ത്തപ്പോള്‍ എനിക്കു വിഷമം തോന്നി. എന്നാണ് നാം ഇതില്‍ നിന്നൊക്കെ കരകയറുക. ആരാണ് രക്ഷകരായി വരിക? അധികാര സ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട. അവര്‍ക്കു കോഴ, മദ്യം, സോളാര്‍ തുടങ്ങി നിരവധി വിഷയങ്ങളുണ്ട് തലപുകയ്ക്കാന്‍ ഇങ്ങനെ പോകുന്നു ലാലിന്റെ ബ്ലോഗ്.
പുഴകളെയും മരങ്ങളേയും നമ്മുടെ ജീവന്റെ ഭാഗമായിത്തന്നെ കണ്ടുള്ള സമീപനം യാഥാര്‍ഥ്യമാകട്ടെ എന്ന പ്രാര്‍ഥനയോടെ, പുതുവല്‍സരാശംസകള്‍ നേര്‍ന്നാണ് അന്റാര്‍ട്ടിക്കയില്‍, കേരളത്തെയോര്‍ത്ത് എന്ന ബ്ലോഗ് സന്ദേശം അവസാനിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha