നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച് വീണ്ടും ബ്ലാക്ക്മാന്‍
ഒരിടവേളയ്ക്കുശേഷം വീണ്ടും ബ്ലാക്ക്മാന്‍ ഭീതിയില്‍ നാട്ടുകാര്‍. പത്തനംതിട്ട ജില്ലയിലെ ഇലവും തിട്ടയിലാണ് നാട്ടുകാര്‍ ബ്ലാക്ക്മാന്‍ സാന്നിധ്യം ആരോപിക്കുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് സംസ്ഥാനമൊട്ടാകെ ബ്ലാക്ക് ഭീതി ആഞ്ഞടിച്ചിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബ്ലാക്ക്മാന്‍ എന്ന പേരില്‍ വീടുകളിലെത്തി സ്ത്രീകള്‍ക്ക് നേരെ രാത്രികാലങ്ങളില്‍ അക്രമം അഴിച്ചു വിടുന്നതിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനയെന്ന നിഗമനം.
ഈ സംഭവങ്ങളിലൂടെ പൊതുജനങ്ങളില്‍ ഭീതി വളര്‍ത്തുകയും നിയമപാലന സംവിധാനം തകര്‍ന്നുവെന്ന തോന്നല്‍ നാട്ടുകാര്‍ക്കിടയില്‍ ഉളവാക്കുകയും ചെയ്യാനാണ് ഇവര്‍ ലക്ഷ്യമിടുന്നതത്രേ. ഈ സംഘടനയില്‍ നിന്ന് പരിശീലനം സിദ്ധിച്ചവരാണ് പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് ബ്ലാക്മാന്‍ കളി തുടരുന്നത്. ബ്ലാക്ക്മാനെ പിടികൂടാന്‍ ഉറക്കമിളച്ചു കാത്തിരിക്കുന്നവര്‍ക്കിയിലൂടെയാണ് ഇവര്‍ വീടുകളിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്നത്. ഈ പേരില്‍ മോഷണത്തിന് ഇറങ്ങുന്നവരും സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരും ഇതോടെ പെരുകിയിരിക്കുകയാണ്.
ബ്ലാക്ക്മാനെ പിടികൂടുന്നതില്‍ പോലീസ് സംവിധാനം അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. പോലീസിനെ തോല്‍പിക്കുന്ന വിധമാണ് ഈ സംഘാംഗങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പരിശീലനം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുത്തന്‍പീടികയിലെ ഒരു കോളനിയില്‍ സമന്‍സുമായി ചെന്ന പോലീസുകാരനെ വെട്ടി ഗുരുതരമായി പരുക്കേല്‍പിച്ച സംഘം തന്നെയാണ് ബ്ലാക്മാന്‍ ആക്രമണങ്ങള്‍ക്ക് പിന്നിലും ഉള്ളതെന്ന സംശയം ബലപ്പെടുകയാണ്.
ബ്ലാക്ക്മാന്‍ എന്ന പേരില്‍ രംഗത്തു വരുന്നത് ഒരാളല്ലെന്ന് പോലീസിന് തെളിവു ലഭിച്ചു കഴിഞ്ഞു. ഒരു സംഘമായി എത്തുന്ന ഇവര്‍ പിടികൂടാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധ അകറ്റാന്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് വീടുകളില്‍ കടന്നു ചെല്ലുന്നത്.
ഒരാളെ നാട്ടുകാര്‍ കണ്ട് ഓടിക്കുമ്പോഴേക്കും മറ്റൊരാള്‍ക്ക് ആ ഭാഗത്ത് കടന്നു വരാന്‍ എളുപ്പമാണ്. പുരുഷന്‍മാരെല്ലാം ബ്ലാക്മാന് പിന്നാലെ ഓടുന്നതോടെ വീട്ടില്‍ തനിച്ചാകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കാന്‍ ഇവര്‍ക്ക് അവസരമൊരുങ്ങും. കുരമ്പാലയിലും തുമ്പമണിലുമെല്ലാം ഇതാണ് നടന്നത്. പോലീസിന് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതി ഇതുവരെ പിടികിട്ടിയിട്ടില്ല. മാത്രവുമല്ല, പന്തളം പോലീസിന്റെ തലപ്പത്ത് സമീപകാലത്തായി കഴിവു കെട്ട നേതൃത്വമാണുള്ളത്.
മോഷണത്തിലോ, അക്രമത്തിലോ കൊലപാതകത്തിലോ ഒരു പ്രതിയെപ്പോലും പിടികൂടാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ ദിവസം കുരമ്പാലയില്‍ റബര്‍ഷീറ്റ് മോഷ്ടാക്കളെ അടക്കം പിടികൂടിയത് നാട്ടുകാരായിരുന്നു. പൈവഴിയില്‍ റോഡരികില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച കേസിന്റെ അന്വേഷണ ചുമതല തന്റെ തലയില്‍ നിന്നൊഴിവാക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കത്തു കൊടുത്തയാളാണ് പന്തളം സി.ഐ. ഈ സാഹചര്യത്തില്‍ പോലീസ് വെറും നോക്കുകുത്തിയാണ്.
ഇലവുംതിട്ടയില്‍ പോലീസ് നോക്കി നിന്നപ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ തല്ലിയത്. ഇതില്‍ പ്രതികളെ പിടികൂടാന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. പന്തളം, കുരമ്പാല, തുമ്പമണ്‍ എന്നിവിടങ്ങളില്‍ നാട്ടുകാരെ ഭീതിപ്പെടുത്തിയ ബ്ലാക്മാന്‍ ഇലവുംതിട്ടയിലേക്കും ചുവടുറപ്പിച്ചു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha