എംഎല്‍എമാരെ വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രി പിന്തുണ ഉറപ്പിച്ചു, ശക്തമായി പ്രതികരിക്കാന്‍ വിഎം സുധീരന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. യോഗത്തില്‍ 31 എംഎല്‍എമാര്‍ പങ്കെടുക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടിയോട് അനുഭാവമുള്ള എ ഗ്രൂപ്പിലെ മുഴുവന്‍ എംഎല്‍എമാരും യോഗത്തിനെത്തിയിട്ടുണ്ട്. ഐ ഗ്രൂപ്പിലെ ചിലര്‍ മുന്‍കൂട്ടി അനുമതി നേടി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായാണ് സൂചന. എന്നാല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് കൂടിയായ ടിഎന്‍ പ്രതാപന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
യോഗം നിയമാനുസൃതമല്ലാത്തതിനാല്‍ തീരുമാനങ്ങള്‍ക്ക് സാധുത ഉണ്ടാകില്ലെന്ന് പാര്‍ട്ടി വിപ് കൂടിയായ പ്രതാപന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റിനെ അറിയിച്ചു മാത്രമേ പാര്‍ലമന്ററി പാര്‍ട്ടി വിളിക്കാവൂ എന്നും പ്രതാപന്‍ കത്തില്‍ നിര്‍ദ്ദേശിച്ചു. അതിനിടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിനെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് സുധീരന്‍ പറഞ്ഞു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അടക്കം 40 പേരാണ് പാര്‍ലമെന്ററീ പാര്‍ട്ടിയിലുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ യോഗത്തിനെത്തും. എന്നാല്‍ പാര്‍ലമെന്ററീ പാര്‍ട്ടിയല്ല, എംഎല്‍എമാര്‍ തന്നെ വന്ന്് കാണുകയാണ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha