ഓര്‍മ്മകള്‍ ഈ പുഞ്ചിരിയിലുണ്ട്
കെ. കരുണാകരന്‍ ഓര്‍മ്മയായിട്ട് ഇന്ന് നാല് വര്‍ഷമായി. കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേ ഒരു ലീഡര്‍ കരുണാകരന്‍ മാത്രമാണ്. നാലുതവണ കേരള മുഖ്യമന്ത്രിയും ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവും പല കോണ്‍ഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് 2010 ഡിസംബര്‍ 23 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് കരുണാകരന്‍ മരണപ്പെട്ടത്.
കെ. കരുണാകരന്റെ ചരമദിനമായ ഇന്നു ഡിസിസിയുടെ നേതൃത്വത്തില്‍ 8.30നു ഡിസിസിയിലും മകള്‍ പത്മജ വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ ഒന്‍പതിനു പൂങ്കുന്നം മുരളിമന്ദിരത്തിലും അനുസ്മരണ ചടങ്ങ് നടത്തി. രണ്ടിടത്തും മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു അതിഥി.
കോര്‍പറേഷനില്‍ മന്ത്രി രമേശ് ചെന്നിത്തല കരുണാകരന്റെ ഛായാചിത്രം അനാഛാദനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha