അധികാരം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് വി.എം. സുധീരന്‍, മുരളീധരന്‍ വന്ന വഴി മറക്കരുത്
എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. അധികാരം നഷ്ടപ്പെട്ടാല്‍ ഇപ്പോഴുള്ളവര്‍ കൂടെയുണ്ടാവണമെന്നില്ല. കെ. കരുണാകരന്റെ അനുഭവം അതാണ് പഠിപ്പിക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മുരളീധരന്‍ വനന് വഴിമറക്കരുതെന്നും സുധിരന്‍ പറഞ്ഞു. ഇപ്പോള്‍ കൂടെയുള്ളവര്‍ ഉള്‍പ്പെടെ മുരളീധരന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവ് എതിര്‍ത്തപ്പോള്‍ താന്‍ മാത്രമാണ് മുരളിക്ക് വേണ്ടി വാദിച്ചത്. അന്ന് മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെ പി.സി. ചാക്കോയും. കെ.കെ. രാമചന്ദ്രനും താനും മാത്രമാണ് അനുകൂലിച്ചത്. മുരളീധരന്‍ അക്കാര്യം മറന്നുപോയേക്കാം, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
ചില വിഷയങ്ങളില്‍ തുടക്കത്തില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് പാര്‍ട്ടി അതേറ്റെടുത്തത് .മദ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റത്തിന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സുധീരനെതിരെ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെ ന്യായീകരിച്ച് ആരും മുന്നോട്ടുവന്നില്ല. കെപിസിസി പ്രസിഡന്റില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷിയോഗം അവിശ്വാസം രേഖപ്പെടുത്തിയ അവസ്ഥയായിരുന്നു അത്. എന്നാല്‍ ഈ നീക്കത്തോടു സുധീരന്‍ ഇന്നലെ പ്രതികരിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha