സുഹൃത്ത് മുങ്ങിത്താഴുന്നത് കൂട്ടുകാര്‍ നോക്കി നിന്നു; കാണാതായ മകനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്.
ആനക്കല്ല് അംബേദ്കര്‍ കോളനിയിലെ പുതിയമഠത്തില്‍ ശെല്‍വരാജിന്റെ മകന്‍ സുരേഷ്(24) ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം എറവക്കാട് ഭാഗത്തെ പുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ സമീപത്ത് കുളിക്കാനിറങ്ങിയത്. മറ്റാരും ഇത് അറിഞ്ഞിരുന്നില്ല.
ഇന്നലെ വൈകിയും സുരേഷ് വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിരുന്നു. ഏറെ വൈകിയിട്ടാണ് സുഹൃത്തുക്കള്‍ക്കൊപ്പം സുരേഷ് കുളിക്കാന്‍ ഇറങ്ങിയിരുന്നുവെന്ന വിവരം വീട്ടുകാര്‍ മനസിലാക്കുന്നത്. അവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ സുരേഷിനെ കാണാതാകുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നത്. സുഹൃത്ത് അപകടത്തില്‍പ്പെട്ടിട്ടും വിവരം മറ്റുള്ളവരെ അറിയിക്കാതിരുന്നതില്‍ ദുരൂഹതയുള്ളതായി ആരോപിക്കുന്നുണ്ട്. പോലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു.
ഇന്നലെ വൈകിട്ട് പുതുക്കാടുനിന്ന് അഗ്‌നിശമന സേനയെത്തി തെരച്ചില്‍ നടത്തിയെങ്കിലും രാത്രി ഏറെ വൈകിയതിനാല്‍ തെരച്ചില്‍ തുടരാനായില്ല. പിന്നീട് ഇന്നു രാവിലെ മുതല്‍ നടത്തിയ തിരച്ചിലിനെതുടര്‍ന്ന് ഒമ്പതരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.വാഹനങ്ങളില്‍ വിറകുവില്പന നടത്തുന്ന ജോലിയായിരുന്നു.സുരേഷിന് ഭാര്യയും രണ്ടുമാസം പ്രായമുള്ള ഒരു മകളുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha