ബ്‌ളാക്മാനെന്നു കരുതി മദ്യപനെ തല്ലിച്ചതച്ചതിന് നൂറോളം പേര്‍ക്കെതിരെ കേസ്
എരുമേലിയിലെ ഒരു കടയില്‍ സീലിംഗ് പണിക്കാരനായ രാജീവ് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ വീട്ടിലേക്കു പോകാന്‍ പത്തനംതിട്ടയിലെത്തിയപ്പോള്‍ മദ്യപിച്ചു. തുടര്‍ന്ന് കെ. എസ്. ആര്‍.ടി.സി സ്റ്റാന്റിലെത്തി അടൂരിലേക്കുള്ള ബസില്‍ കയറി. യാത്രക്കാരോട് അസഭ്യം പറയുവാനും പരസ്പരവിരുദ്ധമായി സംസാരിക്കുവാനും തുടങ്ങിയപ്പോള്‍ രാജീവിനെ ബസില്‍ നിന്ന് ഇറക്കി വിട്ടു.
തുടര്‍ന്ന് തട്ട ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്ന ഇയാള്‍ ബോധമില്ലാതെ ഒരു വീട്ടില്‍ കയറി. അവിടെ ആകെ ഉണ്ടായിരുന്ന ഒരു സ്ത്രീ അപരിചിതനെ കണ്ട് ഭയന്ന് അയല്‍ക്കാരെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളാണ് ബ്‌ളാക്മാനെന്നു തെറ്റിദ്ധരിച്ച് രാജീവിനെ മര്‍ദ്ദിക്കുകയായിരുന്നു.സംഭവം അറിഞ്ഞ് കൊടുമണ്‍ പോലീസെത്തുമ്പോള്‍ തല പൊട്ടി ചോര വാര്‍ന്ന് അവശ നിലയിലായിരുന്നു അയാള്‍.
ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച പോലീസുകാരെ നാട്ടുകാര്‍ തടയുകയും പൊലീസ് ജീപ്പിനു കേടുവരുത്തുകയും ചെയ്തു. അയാളുടെ ഗുരുതരാവസ്ഥ നാട്ടുകാരെ പറഞ്ഞുമനസ്സിലാക്കിയതിനുശേഷം പോലീസ് രാജീവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണത്തില്‍ അയാള്‍ നല്‍കിയ മേല്‍വിലാസവും ജോലിയും ശരിയാണെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു.പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ജീപ്പിനു കേടുവരുത്തിയതിനും നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. യുവാവിനെ മര്‍ദ്ദിച്ചതിന് കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha