ഡല്‍ഹിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആസിഡ് ആക്രമണം
ഡല്‍ഹിയിലെ തിരക്കേറിയ രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റില്‍ പട്ടാപകല്‍ വനിതാ ഡോക്ടര്‍ക്കു നേരെ ആസിഡ് ആക്രമണം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് അംഗ സംഘം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന 30കാരിയായ ഡോക്ടര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. ആസിഡ് ഒഴിച്ച ശേഷം അക്രമികള്‍ അമിത വേഗത്തില്‍ കടന്നുകളയുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന അക്രമിയാണ് കൃത്യം നടത്തിയത്. അക്രമികള്‍ തുണികൊണ്ട് മുഖം മറച്ചിരുന്നു. ആക്രമണ ദൃശ്യങ്ങള്‍ മാര്‍ക്കറ്റില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ യുവതി വളരെ നേരം റോഡില്‍ നിന്ന് സഹായത്തിനായി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. യുവതിയെ സഹായിക്കാന്‍ നാട്ടുകാരാരും മുന്നോട്ടുവന്നില്ല.
ആക്രമണത്തില്‍ മുഖത്തിന്റെ വലതു ഭാഗത്ത് ഗുരുതമായി പൊള്ളലേറ്റ ഹരിനഗര്‍ സ്വദേശിയായ വനിതാ ഡോക്ടറെ എയിംസില്‍ അത്യാവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജ്യത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ആസിഡ് ആക്രമണ സംഭവങ്ങള്‍ പെരുകി വരുകയാണ്. 2010നും 2012നും ഇടയില്‍ 225 ആസിഡ് ആക്രമണങ്ങളാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha