വിദേശികള്‍ക്ക് മദ്യം ജീരക വെള്ളം പോലെ... കുടിക്കാനല്ല അവര്‍ വരുന്നതെങ്കിലും അവര്‍ക്ക് മദ്യം ആവശ്യമാണ്
വിദേശ ടൂറിസ്റ്റുകള്‍ മദ്യം ജീരകവെള്ളം പോലെ കുടിക്കുന്നവരാണെന്ന് കെ.മുരളീധരന്‍. വിനോദസഞ്ചാരികള്‍ കുടിക്കാനല്ല കേരളത്തിലേക്ക് വരുന്നതെങ്കിലും അവര്‍ക്ക് മദ്യം ആവശ്യമാണ്. നമ്മള്‍ ജീരകവെള്ളം കുടിക്കുന്നതുപോലെയാണ് വിദേശികള്‍ മദ്യം കഴിക്കുന്നത്. മദ്യം ഇല്ലാതായാല്‍ വിദേശികളുടെ വരവ് നിലയ്ക്കും.
ആരെയും കടത്തിവെട്ടാനല്ല മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചത്. മദ്യനയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടാവാതിരിക്കാനാണ് മുഖ്യമന്ത്രി അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha