അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും
ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ വീണ്ടും ജനവിധി തേടും. പാര്‍ട്ടി ഇന്നാണ് ഇക്കാര്യം അറിയിച്ചത്. 2013ലെ തിരഞ്ഞെടുപ്പില്‍ ഷീലാ ദീക്ഷിതിനെയാണു കേജ്രിവാള്‍ തോല്‍പ്പിച്ചത്. മൂന്നു തവണ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിതിനെ 26,000ലധികം വോട്ടിനായിരുന്നു തോല്‍പ്പിച്ചത്.
തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ 49 ദിവസത്തിന് ശേഷം അധികാരത്തിനു പുറത്ത് പോവുകായിരുന്നു. എട്ട് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തിയ അഞ്ചാമത്തെ ലിസ്റ്റിലാണ് കേജ്രിവാള്‍ ഉള്‍പ്പെട്ടത്. 70 സീറ്റിലേക്കുള്ള മല്‍സരത്തില്‍ ഇതുവരെ 59 സ്ഥാര്‍നാര്‍ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha