കേരളത്തില്‍ നടക്കുന്നത് സമ്മര്‍ദത്തിന്റെ ഫലമായുള്ള മതപരിവര്‍ത്തനമാണെന്ന് പിണറായി വിജയന്‍
കേരളത്തില്‍ നടക്കുന്നത് സമ്മര്‍ദത്തിന്റെ ഫലമായുള്ള മതപരിവര്‍ത്തനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതില്‍ പൊലീസ് കേസെടുക്കണം. മതപരിവര്‍ത്തന വിഷയത്തില്‍ സര്‍ക്കാരും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ട്. ഇതിന്റെ ഫലമായിട്ടാണ് സര്‍ക്കാര്‍ നിസംഗത പാലിക്കുന്നതെന്നും പിണറായി ആരോപിച്ചു.
ഇപ്പോള്‍ നടക്കുന്ന മതപരിവര്‍ത്തനം സമ്മര്‍ദ്ദത്തിലൂടെയാണ്. കേസെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സംശയാസ്പദമാണ്. വിഷയവുമായി ബന്ധപ്പെട്ട് എന്താണ് കേരള സര്‍ക്കാരിന്റെ നയം. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കേരളത്തിലും പുനര്‍ മതപരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയത്ത് ഇന്ന് 59 പേരെയും ആലപ്പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 20ലധികം പേരെയും പുനര്‍മതപരിവര്‍ത്തനം നടത്തിയിരുന്നു. എന്നാല്‍ കേരളത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ലെന്നും ഇതിന്റെ പേരില്‍ കേസെടുക്കാന്‍ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha