നടന്‍ എന്‍.എല്‍.ബാലകൃഷ്ണന്‍ അന്തരിച്ചു
ഫൊട്ടോഗ്രഫറും നടനുമായ എന്‍.എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ രാത്രി 11.30 ന് ആയിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികില്‍സയില്‍ കഴിയുകയായിരുന്നു.
1943 ലാണ് തിരുവനന്തപുരം പൗഡിക്കോണത്ത് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍.എല്‍. ബാലകൃഷ്ണന്‍ ജനിച്ചത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സ് കോളജില്‍ നിന്ന് പെയിന്റിംഗില്‍ ഡിപ്ലോമ നേടിയതിനു ശേഷം ഫൊട്ടോഗ്രഫിയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. 170 ഓളം ചിത്രങ്ങളില്‍ സ്റ്റില്‍ ഫൊട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാജീവ് അഞ്ചലിന്റെ സമ്മാനം കിളി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഇദ്ദേഹം ജോക്കര്‍, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, പട്ടണപ്രവേശം തുടങ്ങി 162 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബ്ലാക് ആന്‍ഡ് വൈറ്റ് എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്.
2012ല്‍ കേരള ഫിലം ക്രിട്ടിക്‌സ് അസോസിയേഷന്‍ ചലച്ചിത്ര പ്രതിഭാ പുരസ്‌കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരന്മാര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha