വാക്‌സ് മ്യൂസിയത്തിലെ\'അപരനെ\' കണ്ട് ഇന്നസെന്റ് ഞെട്ടി; പിന്നീട് ചിരിച്ചുകൊണ്ട് കമന്റ്!
കൊച്ചി ഒബ്‌റോണ്‍ മാളില്‍ തുടങ്ങുന്ന വാക്‌സ് മ്യൂസിയത്തിന്റെ ഉദ്ഘാടന വേദിയില്‍ ഉദ്ഘാടകനായി എത്തിയ ഇന്നസെന്റ് എംപി ഒരു നിമിഷം ഒന്നുപകച്ചു.തന്റെ മുന്നില്‍ വന്നു യാതൊരു ഭാവഭേദവും കൂടാതെ ഇങ്ങനെ നില്‍ക്കാന്‍ ഈ അപരന് എങ്ങനെ ധൈര്യം വന്നു! ശരിക്കും തറപ്പിച്ചൊന്നു നോക്കി അവനെ;എന്നാല്‍ \'അപരന്‍\' കുലുങ്ങിയില്ല.
ഒടുവില്‍ ഇന്നസെന്റിന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്റെ മിഴിവുള്ള മെഴുകു പ്രതിമക്ക് അംഗീകാരം നല്‍കി കമന്റെത്തി. \'ആഹാ.. ഇവിടെ മര്യാദക്കാരനായി നിക്ക്ണ്ടായിരുന്നോ... ദേ ഒരു കാര്യം പറഞ്ഞേക്കാം എന്റെ വില കളയാതെ നോക്കിയും കണ്ടുമൊക്കെ നിന്നോളണം... എന്ന്! എംഎല്‍എ മാരായ ഹൈബി ഈഡനും ബെന്നി ബഹനാനും മേയര്‍ ടോണി ചമ്മിണി അടക്കം അടുത്തുണ്ടായിരുന്ന സകലരും പൊട്ടിച്ചിരിച്ചുപോയി.
കെ.കരുണാകരന്റെ ചുറുചുറുക്കുള്ള നില്‍പ് കണ്ട് ഇനി ലീഡറെങ്ങാനും ഇവിടെ വന്നു നില്‍ക്കുന്നതാണോ..എന്ന സംശയം മാറ്റാന്‍ പ്രതിമയെ തൊട്ടു നോക്കി.കായംകുളം സ്വദേശി സുനില്‍ കണ്ടല്ലൂരാണ് ഒബ്‌റോണ്‍ മാളില്‍ 20000 ചതുരശ്ര അടിയില്‍ തയാറാക്കിയ കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി വാക്‌സ് മ്യൂസിയത്തിന്റെ ശില്‍പ്പി. ചര്‍ക്കയില്‍ നൂല്‍നൂക്കുന്ന മഹാത്മാഗാന്ധി, ചെറുചിരിയോടെ ഇ.കെ. നായനാര്‍, സഗൗരവം കസേരയില്‍ ഇരിക്കുന്ന വി.എസ്. അച്യുതാനന്ദന്‍, പെയിന്റിങ്ങില്‍ മുഴുകി നില്‍ക്കുന്ന എം.എഫ്. ഹുസൈന്‍, ഹോളിവുഡിന്റെ സ്വപ്ന സുന്ദരി ആഞ്ജലീന ജോളി, ഫുട്‌ബോള്‍ സുന്ദരന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവരൊക്കെ കണ്ണിന് വിരുന്നൊരുക്കുന്നു.
കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത വി.ആര്‍. കൃഷ്ണയ്യരുടെ പ്രതിമ ഉള്‍പ്പെടെ ഇവിടെ മൊത്തം 45 മെഴുകു പ്രതിമകളാണുള്ളത്. ഇന്നു രാവിലെ ഒന്‍പതു മുതല്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം അനുവദിക്കുമെന്ന് മ്യൂസിയം ഡയറക്ടര്‍മാരായ സുഭാഷ് സുകുമാരന്‍, സുജിത് സുകുമാരന്‍ എന്നിവര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha