രാക്ഷസത്തിരകളുടെ ഓര്‍മ്മക്ക് പത്താണ്ട്
സുനാമി തിരമാലകള്‍ തന്ന നടുക്കത്തിന് ഇന്ന് പത്ത് വയസ് തികയുന്നു. 2004 ഡിസംബര്‍ 26നാണ് ദക്ഷിണേഷ്യയിലെ 14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന്‍ സുനാമി തിരമാലകള്‍ നക്കിത്തുടച്ചെടുത്തത്. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും, നിരവധി കുഞ്ഞുങ്ങളെ അനാഥത്വത്തിലേക്കും, മാതാപിതാക്കന്മാരെ അനപത്യദു:ഖത്തിലേക്കും തള്ളിവിട്ട ആ രാക്ഷസത്തിരമാലകള്‍ ആയിരങ്ങളെ ഭവനരഹിതരാക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്നും എല്ലാവരും പൂര്‍ണ്ണമായി മുക്തരായിട്ടില്ല.
2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29ന്, ഇന്റോനേഷ്യയിലെ സുമാത്രയില്‍ ഉണ്ടായ ഭൂചലനമാണ് സുനാമിക്ക് കാരണമായത്. റിക്റ്റര്‍ സ്‌കെയ്‌ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ആ ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടാക്കിയ തിരയിളക്കം അതിന്റെ പ്രഭവസ്ഥാനത്തു നിന്നും 1600 കി.മീ. അകലെ ശ്രീലങ്കയിലും ഇന്ത്യയിലും വരെ എത്തി.
ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ ഉണ്ടായ രാക്ഷസത്തിരമാലകള്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളെ കവര്‍ന്നെടുത്തു. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, എന്നിവിടങ്ങളിലും സുനാമി ആഞ്ഞടിച്ചു.മുപ്പതു മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിച്ച സുനാമി തിരമാലകളുടെ ആക്രമണത്തില്‍ കേരളത്തില്‍ മാത്രം 236 പേര്‍ മരിച്ചു. ഇതില്‍ കൊല്ലം ജില്ലയില്‍ മാത്രം മരണമടഞ്ഞവര്‍ 131 പേരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha