സൂര്യ ടിവിയില്‍ പീഡനം ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ നിര്‍ണായകമായി
മലയാളത്തിലെ പ്രമുഖ ചാനലായ സൂര്യ ടിവിയില്‍ പീഡനം യുവതിയുടെ പരാതിയെ തുടര്‍ന്ന് സണ്‍ടിവി ഉന്നത ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്‍ ടിവി ചീഫ് ഓപ്‌റേറ്റിങ് ഓഫീസര്‍ മലയാളിയായ പ്രവീണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇന്ന് ചെന്നൈയില്‍ വച്ചായിരുന്നു അറസ്റ്റ്.
സണ്‍ ടിവിയുടെ അനുബന്ധ സ്ഥാപനമായ സൂര്യ ടിവിയിലെ ജീവനക്കാരിയാണ് പരാതിക്കാരി. ജോലിയില്‍ നിന്നും രാജിവച്ച് അഞ്ച് മാസത്തിന് ശേഷമാണ് യുവതി പരാതിയുമായി രംഗതെത്തിയത്. പരാതി ഉന്നയിച്ച യുവതിയും മലയാളിയാണ്.
കേരളത്തിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് അഞ്ച് മാസം മുമ്പ് രാജിവച്ച യുവതിയാണ് പ്രവീണിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ ശമ്പള കുടിശ്ശിക കമ്പനി നല്‍കിയിരുന്നില്ല. പൊലീസില്‍ ഇവര്‍ നല്‍കിയ പരാതിക്കൊപ്പം വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ഫോണ്‍ കോള്‍ വിവരങ്ങള്‍ എന്നിവയും കൈമാറിയിരുന്നു.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പൊലീസ് ആണ് പ്രവീണിനെ ചെന്നൈയിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ പരാതിക്കാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവതാരകയുടെ പരാതിയില്‍ സണ്‍ ടി.വിയുടെ ന്യൂസ് എഡിറ്ററെ നേരത്തെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ചാനല്‍ അവതാരകയാണ് അന്ന് ന്യൂസ് എഡിറ്റര്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തി പരാതി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha