ഇങ്ങനേയും ഒരു വിജയാഘോഷം... ജയം ആഘോഷിച്ചത് എ.കെ. 47 തോക്ക് കൊണ്ട് വെടിവച്ച്
ജമ്മു കശ്മീരിലെ സോനാവറില്‍ ഒമര്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയ മുഹമ്മദ് അഷ്‌റഫ് മിറിന്റെ വിജയാഘോഷം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. അനുയായികള്‍ക്കൊപ്പം ആരവം മുഴക്കുന്നതിനിടെ മിര്‍ എ.കെ47 തോക്ക് ഉപയോഗിച്ചു വെടിവയ്ക്കുന്ന ദൃശ്യം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മിറിന് എതിരേ നടപടിയെടുക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. താന്‍ വെടിവച്ചില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയില്‍നിന്നു താഴെപ്പോയ തോക്ക് എടുത്തുകൊടുക്കുക മാത്രമാണു ചെയ്തതെന്നും മിര്‍ വാദിച്ചെങ്കിലും വിവാദം തണുത്തിട്ടില്ല.
ഏതാനും ദിവസങ്ങള്‍ക്കകം മന്ത്രിയാകാന്‍ സാധ്യതയുള്ള തോക്കുധാരി എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കുമോ എന്ന ചോദ്യമാണ് ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ ഉന്നയിച്ചത്. എ.കെ47 തോക്ക് കൈയിലെടുക്കുന്നതു പോലും നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് റഷീദ് അല്‍വി ചൂണ്ടിക്കാട്ടി. പി.ഡി.പിയുമായി സഖ്യത്തിനു ശ്രമിക്കുന്ന ബി.ജെ.പിയും മിറിനെതിരേ രംഗത്തു വന്നിട്ടുണ്ട്.
അതിനിടെ, ഝാര്‍ഖണ്ഡിലെ പന്‍കി മണ്ഡലത്തില്‍നിന്നു വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിദേഷ് സിംഗിന്റെ അനുയായികളും ആഹ്ലാദ പ്രകടനത്തിനിടെ ആകാശത്തേക്കു നിറയൊഴിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha