മദ്യ നയത്തില്‍ നിന്ന് പിന്നോട്ട്‌പോകില്ലന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ നിന്ന് പിന്നോട്ടുപോകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര്യം കൂടിയ മദ്യം പത്തുവര്‍ഷംകൊണ്ട് പൂര്‍ണമായി നിര്‍ത്തലാക്കും. വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് നയം പ്രഖ്യാപിച്ചത്. അതു ഫലപ്രദമായി നടപ്പാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തനാണ്. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മദ്യനയത്തില്‍ മാറ്റം വരുത്താനിടയാക്കിയ സാഹചര്യവും അദ്ദേഹം ബിഷപ്പിനെ ധരിപ്പിച്ചു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ചെയര്‍മാനാണ് തമാരശേരി ബിഷപ്പ്.
കഴിഞ്ഞ ദിവസം കെസിബിസിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നോക്കം പോയതിനെതുടര്‍ന്ന് കോഴിക്കോട്ട് നില്‍പ്പ് സമരം പ്രഖ്യാപിച്ചിരുന്നു. ഇന്നലെ തന്നെ മന്ത്രിമാരായ കെ ബാവുവും കെസിജോസഫും കെസിബിസിക്കെതിരെ രംഗത്ത് വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha