അവിവാഹിതയായ മകള്‍ക്ക് പിറന്ന കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ അമ്മ അറസ്റ്റില്‍
അവിവാഹിതയായ മകള്‍ക്ക് പിറന്ന കുഞ്ഞിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ അമ്മ അറസ്റ്റില്‍. മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ഉപേക്ഷിക്കാന്‍ എത്തിയ വീട്ടമ്മയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ബായാര്‍ തളങ്കര സ്വദേശി സീത (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെ ഉപ്പളയിലാണ് സംഭവം. പതിനെട്ടുകാരിയായ മകള്‍ക്ക് അഞ്ചു ദിവസം മുന്‍പ് പിറന്ന ആണ്‍കുഞ്ഞിനെ ഓട്ടോറിക്ഷയില്‍ എത്തിയ സീത പത്തോടി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചു തടഞ്ഞ് നിര്‍ത്തി. ഇതേ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സീതയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മകളുമായി അടുപ്പമുണ്ടായിരുന്ന സുരേഷ്, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് സീത പൊലീസിനു മൊഴിനല്‍കി. അഞ്ചു ദിവസം മുന്‍പ് കുമ്പള സഹകരണ ആശുപത്രിയിലാണ് കുഞ്ഞ് പിറന്നത്. സീതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha