പുതിയ മദ്യനയത്തിന് ക്രൈസ്തവ നേതാക്കളുടെ പിന്തുണ
താന്‍ പ്രഖ്യാപിച്ച പുതിയ മദ്യനയത്തില്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രൈസ്തവ മേലധ്യഷന്‍മാരുമായി കൂടിയാലോചന നടത്തിയെന്ന് സൂചന. ചില പ്രമുഖ മതമേലധ്യഷന്‍മാരെ നേരില്‍ കണ്ടും അല്ലാത്തവരെ ഫോണ്‍ മുഖാന്തരമാണ് ഉമ്മന്‍ചാണ്ടി ബന്ധപ്പെട്ടത്. അതിന്റെ പ്രതിഫലമെന്നോണം ക്രൈസ്തവ നേതാക്കള്‍ മദ്യനയം അംഗീകരിച്ച മട്ടാണ്. മദ്യനയത്തില്‍ മാറ്റം വരുന്നതോടെ ക്രൈസ്തവ നേതാക്കള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മാര്‍ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുളള നേതാക്കളാരും തന്നെ ഉമ്മന്‍ചാണ്ടിയുടെ മദ്യനയത്തിനെതിരെ രംഗത്തുവന്നില്ല.
മലയാളമനോരമ ദിനപത്രം ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ്. മദ്യനയത്തെക്കുറിച്ച് മനോരമ ആദ്യം പ്രതികൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ സുധീരന് മുമ്പില്‍ പിടിച്ചുനില്‍ക്കുന്നതിനു വേണ്ടിയാണ് തനിക്ക് ഇപ്രകാരം ചെയ്യേണ്ടിവന്നതെന്ന് ഉമ്മന്‍ചാണ്ടി പരഞ്ഞപ്പോള്‍ മനോരമ പിന്‍വാങി. പുതിയനയം ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് മലയാളമനോരമ ഒരു ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഇതില്‍ മദ്യനിരോധനം ടൂറിസം മേഖലയെ തകര്‍ത്തുവെന്ന വാദഗതികളാണ് ഉണ്ടായത്. ഇതെല്ലാം തന്നെ വെളളംതൊടാതെ മനോരമ പ്രസിദ്ധീകരിക്കുകയും ചെയ്തു. ടൂറിസം ഫീച്ചര്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് ഉമ്മന്‍ചാണ്ടി പുതിയ നയം പ്രഖ്യാപിച്ചു.
ജനപക്ഷ യാത്രയ്ക്കിടയിലെ നെഗറ്റീവ് കാര്യങ്ങള്‍ ഏറ്റവുമധികം പ്രസിദ്ധീകരിച്ചതും മനോരമ തന്നെയാണ്. കാരണം സുധീരനെ പോലൊരു നേതാവിന്റെ വളര്‍ച്ച മനോരമ ആഗ്രഹിക്കുന്നില്ല. സുധീരന്‍ വളര്‍ച്ച ഉമ്മന്‍ചാണ്ടിക്ക് ഭീക്ഷണിയാകുമെന്ന് മറ്റാരക്കാളും അറിയുന്നത് മനോരമയ്ക്കാണ്. അങ്ങനെവന്നാല്‍ ബാലജന സംഖ്യത്തിലൂടെ തങ്ങള്‍ വളര്‍ത്തികൊണ്ടുവന്ന നേതാവിന്റെ കരിയര്‍ അവസാനിക്കും. എന്നാല്‍ ചില മതമേലധ്യക്ഷന്‍മാര്‍ ഉമ്മന്‍ചാണ്ടിയെ ഒളിഞ്ഞ് ആക്രമിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം മന്ത്രി കെ.എം.ജോസഫ് രംഗത്തെത്തിയിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ജോര്‍ജ് ആലംഞ്ചേരി മദ്യനയത്തെ കുറിച്ച് രാഷ്ട്രീയ വിവാദത്തിനില്ലെന്നാണ് പ്രതികരിച്ചത്.
നാളെ കേരളത്തില്‍ ബാറുകളെല്ലാം തുറന്നാലും ക്രിസ്തീയസഭ അതിനെതിരെ പ്രതികരിക്കില്ല. കാരണം അവര്‍ക്ക് വേണ്ടത് മദ്യനിരോധനത്തെക്കാള്‍ ഉമ്മന്‍ചാണ്ടിയെയാണ്. സുധീരനെങ്ങാനും മുഖ്യമന്ത്രിയായാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ സാധിക്കുകയില്ലെന്ന് അവര്‍ക്കറിയാം. എങ്കില്‍ അത് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുന്നത് പോലെയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha