ആവശ്യത്തിനു ലോട്ടറി ടിക്കറ്റില്ല; വിതരണം അവതാളത്തില്‍
ഖജനാവിന് കോടികളുടെ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ആവശ്യത്തിന് അച്ചടിച്ചു നല്‍കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു.ആവശ്യത്തിനു ലോട്ടറി ടിക്കറ്റ് അച്ചടിച്ചുനല്‍കാന്‍ കഴിയാതായതോടെ സംസ്ഥാനത്തെ ടിക്കറ്റ് വിതരണം അവതാളത്തില്‍.
കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി നിര്‍ത്തലാക്കിയ ടിക്കറ്റുകള്‍ ഈ വര്‍ഷം വില കൂട്ടി പുനഃസ്ഥാപിച്ചെങ്കിലും ഇതിന്റെ എണ്ണം വര്‍ധിപ്പിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ജനപ്രിയ ലോട്ടറി ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് അച്ചടിക്കാനും സര്‍ക്കാരിനാവുന്നില്ല. ആവശ്യത്തിനു ടിക്കറ്റില്ലാതായയോടെ കൂടുതല്‍ ജില്ലകളിലെയും ടിക്കറ്റ് വിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്.
20 രൂപ വിലയുണ്ടായിരുന്ന ഭാഗ്യനിധി, പൗര്‍ണമി, വിന്‍വിന്‍, അക്ഷയ ലോട്ടറികള്‍ 2013 ല്‍ കടുത്ത ടിക്കറ്റ് ക്ഷാമത്തെ തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഈ വര്‍ഷം 10 രൂപ വര്‍ധിപ്പിച്ചു മുപ്പതാക്കി പുനഃസ്ഥാപിച്ചെങ്കിലും ഈ ടിക്കറ്റുകള്‍ക്കും കടുത്ത ക്ഷാമമാണ് ലോട്ടറി ഓഫീസുകളില്‍ അനുഭവപ്പെടുന്നത്. പ്രശ്‌നപരിഹാരത്തിനായി ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുള്ള അച്ചടിയാണു വേണ്ടത്. ഇതിനു സര്‍ക്കാര്‍ തയാറാകുന്നുമില്ല. ജനപ്രിയ ലോട്ടറികളായ കാരുണ്യ പോലുളളവയുടെ വരവോടെ ഈ മേഖയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുമുണ്ട്.
കൂടുതല്‍ വിറ്റുവരവുള്ള കാരുണ്യ പോലുളള ടിക്കറ്റുകള്‍ ഭൂരിഭാഗം ജില്ലാ ലോട്ടറി ഓഫീസുകളിലും സീറോ സ്‌റ്റോക്കാണ്.
പ്രതിസന്ധിക്കിടയിലും അഞ്ചും ആറും പുതിയ ഏജന്‍സികള്‍ ഓരോ ആഴ്ചയില്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ഏജന്‍സികള്‍ കൂടുന്നതിനനുസരിച്ചും ആവശ്യക്കാരുടെ എണ്ണമനുസരിച്ചും ലോട്ടറി അച്ചടിയില്‍ വര്‍ധനയുണ്ടാകുന്നുമില്ല. ടിക്കറ്റ് വില്‍പനയില്‍ വര്‍ധനവുണ്ടാകുന്ന ശബരിമല സീസണില്‍ പോലും ദിവസേന ജില്ലാ ലോട്ടറി ഓഫീസുകളിലെത്തി മടങ്ങുകയാണ് ഏജന്റുമാര്‍.
വേനല്‍കാലത്തും ഉത്സവകാലത്തും വില്‍പനയില്‍ വന്‍ വര്‍ധനവാണുണ്ടാകാറുമുണ്ട്.എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതു ചെറുകിട വ്യാപാരികളെയാണ് ഏറെ തളര്‍ത്തിയത്. 30 രൂപ വിലയുള്ള വിന്‍ വിന്‍, പൗര്‍ണമി, ഭാഗ്യനിധി എന്നിവ ആഴ്ചയില്‍ 56 ലക്ഷമാണു സംസ്ഥാനത്താകെ അച്ചടിക്കുന്നത്. ഇതില്‍ നാലു ലക്ഷം ടിക്കറ്റില്‍ താഴെ മാത്രമാണ് ഓരോ ജില്ലാ ലോട്ടറി ഓഫീസിനും നല്‍കുന്നത്. ഇതില്‍ കോഴിക്കോട് ഓഫീസിന് 3.71 ലക്ഷം ടിക്കറ്റാണു വിതരണം ചെയ്യുന്നത്.
അമ്പതു രൂപ നിരക്കുള്ള കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയും നാല്‍പത് രൂപ വിലയുള്ള ധനശ്രീയും മുപ്പതു ലക്ഷം വീതമാണ് ആകെ അച്ചടിക്കുന്നത്. എന്നാല്‍ വന്‍ വിറ്റുവരവുള്ള കാരുണ്യ ടിക്കറ്റ് അച്ചടിയെങ്കിലും വര്‍ധിപ്പിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അതിനു സര്‍ക്കാര്‍ തയാറായിട്ടുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha