വിവാഹത്തലേന്ന് വധു കാമുകനൊപ്പം മുങ്ങി
വിവാഹത്തലേന്ന് വധു കാമുകനൊപ്പം മുങ്ങി. ഓച്ചിറ മഠത്തില്‍ കാരാണ്‍മ സ്വദേശി സോണിയ (19)ആണ് വിവാഹത്തലേന്ന് കാമുകനായ ഗുരുവായൂര്‍ മതിലകം സ്വദേശി ഉമ്മറിനൊപ്പം മുങ്ങിയത്. സംഭവമറിഞ്ഞ് വധുവിന്റെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇന്നലെയാണ് സോണിയയും തഴവ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കാനിരുന്നത്. ബന്ധുവായ സ്ത്രീയ്‌ക്കൊപ്പം ഓച്ചിറ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെന്ന വ്യാജേനയാണ് യുവതി കാമുകനൊപ്പം കടന്നത്. വിവാഹത്തിന് വാങ്ങിയ സ്വര്‍ണവും യുവതി കൊണ്ടുപോയതായി വീട്ടുകാര്‍ പറഞ്ഞു. തൊഴാന്‍ പോയ യുവതിയെ ഏറെനേരമായിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടാത്താനായില്ല.
വൃശ്ചികോത്സവത്തിന് ഓച്ചിറയില്‍ വച്ച് പരിചയത്തിലായ ഉമ്മറെന്ന യുവാവിനൊപ്പം നാട് വിട്ടതാണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്തു.
വിവാഹത്തലേന്ന് സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ യുവതി ഒളിച്ചോടിയ വിവരം അറിഞ്ഞ പിതാവ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷപ്പെടുത്തി. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha