പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ ഓണ്‍ലൈനാക്കുന്നു
പാസ്‌പോര്‍ട്ട് അപേക്ഷകരുടെ പൊലീസ് വെരിഫിക്കേഷന്‍ ഓണ്‍ലൈനാക്കുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കിയ പരിഷ്‌കാരമാണ് ഇനി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുതിയ വര്‍ഷം മുതല്‍ എല്ലാ പാസ്‌പോര്‍ട്ട് ഓഫിസുകളിലെയും വെരിഫിക്കേഷന്‍ ഓണ്‍ലൈനാക്കാന്‍ ആഭ്യന്തരവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ 20 മുതല്‍ 40വരെ ദിവസമെടുത്താണ് പുതിയ അപേക്ഷകര്‍ക്കു പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. ഇനി വെറും അഞ്ചുദിവസം കൊണ്ട് പാസ്‌പോര്‍ട്ടു ലഭ്യമാകും.
പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്ന പുതിയ അപേക്ഷകള്‍ അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഓണ്‍ലൈന്‍ വഴി അയക്കും. മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാകും നിര്‍ദ്ദേശം. പരിഷ്‌കരണത്തിലൂടെ അഞ്ചുമുതല്‍ 10 ദിവസത്തിനകം പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.
പൊലീസ് വെരിഫിക്കേഷന്‍ വൈകുന്നതാണ് നിലവില്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിലെ കാലതാമസം. പാസ്‌പോര്‍ട്ട് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്ക് കൈമാറി തുടര്‍ന്ന് വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് അപേക്ഷകള്‍ എത്തിക്കുകയാണു ചെയ്യുന്നത്. അതത് സ്‌റ്റേഷനുകളിലെ പൊലീസുകാര്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പിന്നീട് എസ്പി ഓഫിസിലും അവിടെനിന്ന് പാസ്‌പോര്‍ട്ട് ഓഫിസിലും എത്തിക്കുകയായിരുന്നു ഇതുവരെയുള്ള രീതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha