കമ്മീഷന്‍ റിപ്പോര്‍ട്ട് വരാറായി; പണിയില്ലാത്തവരുടെ പണിപോകും
കേരളത്തിലെ ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് 2015 ജൂണില്‍ സമര്‍പ്പിക്കാനിരിക്കെ പണിയില്ലാതെ വിവധ ഓഫീസുകളില്‍ ഭാരിച്ച ശമ്പളവും വാങ്ങി സമയം പോക്കുന്ന ഉദ്യോഗസ്ഥരുടെ പണിപോകുമെന്ന് ഉറപ്പായി. ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍ തന്നെയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.
നിരവധി വകുപ്പുകളില്‍ ജോലിയില്ലാതെ നിരവധി പേര്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് ജോലിനല്‍കുകയാണ് ശ്രമകരമായ കാര്യം. അതുകൊണ്ടുതന്നെ ജോലിയില്ലാത്ത വകുപ്പുകളിലേക്ക് ഇവരെ മാറ്റാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.
ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നും വന്‍ശമ്പളം പ്രതീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പണികിട്ടും. കാര്യമാത്ര പ്രസക്തമായ ശമ്പളപരിഷ്‌കരണം മാത്രമായിരിക്കും എന്ന് കമ്മീഷന്‍ ചെയര്‍മാര്‍ തുറന്നു പറഞ്ഞിരുന്നു.
ശമ്പളം വലുതും ജോലി ചെറുതുമെന്ന അവസ്ഥ അധികനാള്‍ അനുവദിക്കാനാവില്ലെന്നു തന്നെയാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറയുന്നത്. അതേസമയം സംഘടനകള്‍ ഇത്തരം നീക്കങ്ങളോട് ആശാവഹമായി പ്രതികരിക്കുമെന്നും കമ്മീഷന്‍ കരുതുന്നില്ല. എന്നാല്‍ സംഘടനകളുടെ പ്രതികരണങ്ങള്‍ക്ക് കമ്മീഷന്‍ വേണ്ടത്ര ചെവികൊടുക്കുന്നില്ല.
തങ്ങള്‍ നല്‍കുന്ന ശുപാര്‍ശകള്‍ എങ്ങനെ വേണമെങ്കിലും നടപ്പിലാക്കുന്നതിനുളള അധികാരം സര്‍ക്കാരിനുണ്ടെന്നാണ് രാമചന്ദ്രന്‍ നായരുടെ പക്ഷം. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരും കമ്മീഷനും തമ്മില്‍ സ്വരചേര്‍ച്ചയില്ലാതായി തീരാനും സാധ്യതയുണ്ട്.
സര്‍ക്കാരിന് വഴങ്ങുന്ന ചെയര്‍മാനല്ല ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍. തന്റെ വീക്ഷണങ്ങളില്‍ ആദ്ദേഹം ഉറച്ചുനില്‍ക്കും.
സര്‍ക്കാര്‍ ആഗ്രഹിക്കുന്ന ഒരു റിപ്പോര്‍ട്ട് ഏതായാലും അദ്ദേഹം എഴുതി നല്‍കാനിടിയില്ലെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. ഏതായാലും തസ്തികകള്‍ പുനര്‍നിര്‍ണയിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ധനവകുപ്പുസെക്രട്ടറിയും ഇതിന് അനുകൂലമാണ്. ധനമന്ത്രിയും ഒരു പരിധിവരെ യോജിക്കുന്നു. ആകെയുളളത് മുഖ്യമന്ത്രിയുടെ നിലപാടാണ്. സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കമ്മീഷന്‍ അടിവരയിട്ട് പറയുന്നു. അതുകൊണ്ടുതന്നെ വലിയ മോഹങ്ങളൊന്നും വേണ്ടെന്നും സൂചന നല്‍കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha