ഋഷിരാജ് സിംഗിന്റെ പേരില്‍ തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍
നിലവില്‍ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മിഷണറായ ഋഷിരാജ് സിംഗിന്റെ പേരില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഋഷിരാജ് സിംഗിന്റെ ഓഫീസില്‍ െ്രെഡവര്‍, സ്‌റ്റെനോഗ്രാഫര്‍ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ എബ്രഹാം മാത്യു, ഉദയകുമാര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഋഷിരാജ് സിംഗിന്റെ അറിവോടെയാണ് സ്‌റ്റെനോഗ്രാഫര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിച്ച് പണം തട്ടിയിരുന്നത്. ലക്ഷങ്ങളാണ് ഇവര്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്.
കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ റെജി ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha