സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളിവെളിച്ചത്തില്‍ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. \'ഏകാന്ത\'ത്തിലൂടെ 2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി.
തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള സിനിമകളിലൊന്നായി \'മധ്യവേനല്‍\' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ ചിത്രം പത്മരാജന്‍ പുരസ്‌കാരവും നേടി. 2006ല്‍ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.
സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റായി സിനിമാരംഗത്തെത്തിയ മധുവിന്റെ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ തനിമയും കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയത്.
പയ്യന്നൂര്‍ കൈതപ്രത്ത് കെ.പി. കുഞ്ഞിരാമ പൊതുവാളുടെയും വി.കെ. നാരായണിയുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha