അമ്മയെ ശല്യപ്പെടുത്തിയ ആളെ മകന്‍ കുടുക്കി
മക്കളായാല്‍ ഇങ്ങനെ വേണം. അമ്മയെ സ്ഥിരമായി ശല്യം ചെയ്തയാളെ മകന്‍ വിദഗ്ധമായി കുടുക്കി. അമ്മയെ അയല്‍വാസി ശല്യപ്പെടുത്തുന്നത് പതിവായപ്പോഴാണ് മകന്‍ ശരിക്കും പണികൊടുത്തത്. അമ്മയെ ശല്യംചെയ്ത അയല്‍വാസിയെ മകന്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ കുടുക്കുകയായിരുന്നു. വാഴൂരാണ് സംഭവം. ചാമംപതാല്‍ കുഴിമറ്റം ബിജി കെ. ജോണാണ് പോലീസിന്റെ പിടിയിലായത്.
ഭര്‍ത്താവ് ഗല്‍ഫിലായതിനാല്‍ മകനും മകളും മാത്രമാണ് വീട്ടിലുള്ളത്. അയല്‍വാസിയായ ഇയാള്‍ വീട്ടമ്മയെ മതിലിന് സമീപത്തു നിന്ന് ആംഗ്യവിക്ഷേപങ്ങളിലൂടെ ശല്യംചെയ്യുക പതിവായിരുന്നു. ആദ്യമൊക്കെ ഇത് അവഗണിച്ച വീട്ടുകാര്‍ ശല്യം സ്ഥിരമായപ്പോള്‍ പ്രതികരിക്കുകയായിരുന്നു. ശല്യം അസഹ്യമായതോടെ ഇയാളുടെ വിക്രിയകള്‍ മകന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതുമായി വീട്ടമ്മ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha