രാഷ്ട്രീയത്തിലിറങ്ങാന്‍ ഷീലയുടെ നാടകങ്ങള്‍, ലക്ഷ്യം തെരഞ്ഞെടുപ്പില്‍ സീറ്റ്
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തന്ത്രങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നടി ഷീല രംഗത്ത്. അതിന് മുന്നോടിയായി കാശിറക്കി, ആളെക്കൂട്ടി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചു. അതിനായി കാല്‍ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. തിരുവനന്തപുരം നഗരത്തിലെ കോളനികളിലുളള സ്ത്രീകള്‍ക്ക് നല്ല പണം നല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. നഗരത്തിലെ ഒരു പ്രമുഖനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇയാള്‍ക്ക് നല്ലൊരു തുക ഷീല നല്‍കിയിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് അറിയിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.
സൂപ്പര്‍സ്റ്റാറായിരുന്ന സുരേഷ്‌ഗോപിക്കും ജനകീയ നടനായിരുന്ന ജയറാമിനും ആരാധകരില്ലാത്ത കാലത്താണ് ഷീല പുതിയ നമ്പരുമായി ഷീല ഇറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപിയും ജയറാമും സിനിമകള്‍ ഇറങ്ങുമ്പോള്‍ ആളുകള്‍ക്ക് പണം കൊടുത്ത് ഫല്‍ക്‌സ് ബോര്‍ഡ് വെപ്പിക്കുകയും ജയ് വിളികള്‍ നടത്തുകയുമാണ് പതിവ്. അപ്പോഴാണ് സിനിമകളില്ലാത്ത ഷീല്ക്ക് ഫാന്‍സുകാരെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെ പറഞ്ഞ് ചിരിക്കുന്നു. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പുള്ള ഷീല സാധാരണക്കാരുടെ ഇടയില്‍ ഓളം സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുകയോ അല്ലെങ്കില്‍ രാജ്യസഭാ സീറ്റ് തരപ്പെടുത്തുകയോ ആണ് ലക്ഷ്യം.
എന്നാല്‍ ഷീലയുടെ തന്ത്രങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാം. കേരളത്തില്‍ നിന്ന് വനിതകളെ കഴിവതും മല്‍സരിപ്പിക്കാതിരിക്കാനാണ് മറ്റ് നേതാക്കള്‍ നോക്കുന്നത്. ഹൈക്കമാന്‍ഡ് ശശി തരൂരിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് പോലും സംസ്ഥാന നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha