പുരുഷന്മാരെ സ്ത്രീയെന്ന വ്യാജേന വിളിച്ചു വരുത്തി പണം തട്ടുന്ന യുവാവ് അറസ്റ്റില്‍
കൊച്ചി കലൂരിലെ കൗണ്‍സലിങ് സ്ഥാപനം നടത്തിവന്നയാളെ വിളിച്ചുവരുത്തി സ്വര്‍ണമാലയും മോതിരവും അടിച്ചുമാറ്റിയ കേസില്‍ അറസ്റ്റിലായത് അവളല്ല അവന്‍. പെണ്‍വേഷം കെട്ടി മാന്യമായി തട്ടിപ്പ് നടത്തുന്ന 22 വയസുള്ള ചെറുപ്പക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
കൊല്ലം പെരിനാട് ചിറ്റായം ജീസസ് മാന്‍ഷനില്‍ സാനു അലക്‌സി(22)നെയാണു സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. മധുരമായ സ്ത്രീ ശബ്ദത്തില്‍ ആള്‍ക്കാരോട് സംസാരിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പണവും സ്വര്‍ണ്ണവും കൈക്കലാക്കുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
ഹോട്ടലിലേക്ക് വിളിച്ചുവരുത്തുന്ന പുരുഷന്മാര്‍ക്കൊപ്പം സ്ത്രീവേഷത്തില്‍ നിന്ന് ഫോട്ടോയെടുത്തു ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണവും തട്ടുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് സ്ത്രീയായി മാറി തട്ടിപ്പ് നടത്താനുള്ള സാനു അലക്‌സിന്റെ കഥ പൊളിഞ്ഞത്. പുരുഷന്മാരില്‍ നിന്നു കൂടുതല്‍ പണം തട്ടാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള പണത്തിന് വേണ്ടിയാണ് കൊച്ചിയില്‍ തട്ടിപ്പു നടത്തിയതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചു.
ഈസ്ട്രജന്‍ കുത്തിവയ്പ് അടക്കമുള്ള രീതികളിലൂടെ ശരീരത്തില്‍ സ്ത്രീഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ച ഇയാള്‍, രൂപമാറ്റ ചികില്‍സയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സ്ത്രീയായി രൂപം മാറിയശേഷം വന്‍ തട്ടിപ്പുകള്‍ നടത്താനായിരുന്നു പദ്ധതി. ബംഗലുരുവിലുള്ള സംഘമാണ് ഇതിനെല്ലാം സഹായവും നല്‍കിയത്.
കൊച്ചിയില്‍ എത്തി 20 ദിവസം മുന്‍പു ദര്‍ബാര്‍ ഹാളിനു സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത ഇയാളുടെ വലയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങി. പലര്‍ക്കും പണവും സ്വര്‍ണവും നഷ്ടമായി. വിവിധ ആവശ്യങ്ങള്‍ക്കെന്നുപറഞ്ഞ് പുരുഷന്മാരെ ഹോട്ടലിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇയാളുടെ പുരുഷശബ്ദം വിശ്വസിച്ച് ചിലര്‍ ചതിയില്‍പെട്ടപ്പോള്‍, മറ്റു ചിലര്‍ സ്വവര്‍ഗരതിക്കുള്ള ക്ഷണമായി ഇയാളുടെ ഫോണ്‍വിളിയെ കണ്ടു കുടുങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha