ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയത്തിലേക്ക് നയിച്ച നായകന് ഇത് അപ്രതീക്ഷിത പടിയിറക്കം
അപ്രതീക്ഷിതമായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി വിരമിച്ചു. ടെസ്റ്റില്‍ 90 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 4876 റണ്‍സാണ് ധോണിയുടെ ടെസ്റ്റ് കരിയറിലെ സമ്പാദ്യം. ഇതില്‍ അഞ്ച് സെഞ്ചുറിയും, ഒരു ഇരട്ട സെഞ്ചുറിയും, 33 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയത്തിലേക്ക് നയിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. ഇന്ത്യയെ 60 ടെസ്റ്റുകളില്‍ നയിച്ച ധോണി 30 ടെസ്റ്റുകളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. എന്നാല്‍ വിദേശ മണ്ണില്‍ അടിപതറി.
2005 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റ ടെസ്റ്റ്. 2006ല്‍ പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ധോണി തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി (148) നേടി. തുടര്‍ന്ന് 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ രണ്ട് സെഞ്ചുറികള്‍ നേടിയ ധോണി 2010ല്‍ ദക്ഷിണാഫ്രിക്കക്ക് എതിരെയും, 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയും സെഞ്ചുറി നേടി. 2013ല്‍ ഓസ്‌ട്രേലിക്കെതിരെ നടന്ന മത്സരത്തില്‍ ടെസ്റ്റിലെ ധോണിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 224 റണ്‍സ് നേടി.
വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ധോണിക്ക് സാധിച്ചു. 256 ക്യാച്ചുകളാണ് അദ്ദേഹത്തിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയത്. ടെസ്റ്റില്‍. 38 സ്റ്റമ്പിംഗുകളും ധോണിയുടെ റെക്കോര്‍ഡിലുണ്ട്ഏറ്റവും കൂടുതല്‍ സ്റ്റംമ്പിംഗുകള്‍ ചെയ്ത ക്യാപ്റ്റന്‍ എന്ന റെക്കോഡും ധോണിയുടെ പേരില്‍ തന്നെ. 460 ഇന്നിംഗ്‌സുകളില്‍ നിന്ന് 134 സ്റ്റംമ്പിംഗുകളാണ് ധോണി നേടിയത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ടെസ്റ്റില്‍ 4000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ തുടങ്ങിയ റെക്കോര്‍ഡുകളും ധോണിക്ക് സ്വന്തം.
ട്വന്റി ട്വന്റി, ഏകദിന ലോകകപ്പുകളും ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടി. 2007ലാണ് ഇന്ത്യ ധോണിയുടെ നേതൃത്വത്തില്‍ ട്വന്റി ട്വന്റി ലോകകപ്പ് നേടിയത്. 28 വര്‍ഷത്തിന് ശേഷം 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടിയപ്പോള്‍ ധോണിയാണ് ടീമിനെ നയിച്ചത്.
ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ധോണി തുടര്‍ന്നും കളിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha