മോനേ നിര്‍ത്തൂ... ഇനി അച്ഛന്‍ ഏറ്റു; പറഞ്ഞയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ട്; തന്റെ സിനിമകള്‍ അദ്ദേഹത്തെ കടിക്കുകയോ കുത്തുകയോ ചെയ്തു
ശ്രീനിവാസന്റെ സിനിമകളോട് തനിക്ക് ഭയങ്കര വെറുപ്പാണെന്നും മധ്യവര്‍ഗത്തിന്റെ ചില സംഗതികള്‍ എടുത്ത് അതിന് ചൂഷണം ചെയ്യുകയാണ് ശ്രീനിവാസന്‍ ചെയ്തതെന്നും വിമര്‍ശിച്ച സംവിധായകന്‍ രാജീവ് രവിയ്ക്ക് ശ്രീനിവാസന്റെ മറുപടി.
തന്റെ സിനിമകളെ വെറുക്കുന്നുവെന്ന് പറഞ്ഞയാള്‍ക്ക് എന്തോ പ്രശ്‌നമുണ്ടാകാം. തന്റെ സിനിമകള്‍ അദ്ദേഹത്തെ കടിക്കുകയോ കുത്തുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.
രാജീവ് രവിക്കെതിരേ ശ്രീനിവാസന്റെ മക്കള്‍ രംഗത്തുവന്നെങ്കിലും അദ്ദേഹം മൗനം ഭജിക്കുകയായിരുന്നു. സ്വന്തം ചിത്രമായ നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ഷോയ്‌ക്കെത്തിയപ്പോഴാണ് ശ്രീനിവാസന്‍ വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.
രാജീവ് രവിയുടെ സിനിമകളെ വിലയിരുത്താന്‍ താന്‍ മുതിരുന്നില്ലെന്നും അതിന് വിവരമുള്ളവരുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അതിനിടെ ശ്രീനിവാസനെ പിന്തുണച്ച് സംവിധായകന്‍ വിനയനും രംഗത്തുവന്നു. രണ്ട് സിനിമയെടുത്താല്‍ ചിലര്‍ക്ക് സിനിമ കണ്ടു പിടിച്ചവരെന്ന് വിചാരമുണ്ടെന്നാണ് വിനയന്‍ ചൂണ്ടിക്കാട്ടുന്ന്ത്. രാജീവ് രവിയുടെ വിമര്‍ശനങ്ങള്‍ പരിധി കടന്നുവെന്നും ശ്രീനിവാസന്‍ അതുല്യ പ്രതിഭയാണെന്നും വിനയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha