സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗ്രൂപ്പ് പിടിക്കാന്‍ നേതാക്കന്‍മാരുടെ പരക്കംപാച്ചില്‍, സുധീരനെ പുറത്താക്കിയാലെ അടുങ്ങുവെന്ന് എ-ഐ ഗ്രൂപ്പുകള്‍
സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം ആരംഭിച്ചതോടെ കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകള്‍ ശക്തി തെളിയിക്കാനായുള്ള തയ്യാറെടുപ്പില്‍. ഓരു ബൂത്തില്‍ 250 അംഗങ്ങളെയാണ് ചേര്‍ക്കേണ്ടത്. 40 ലക്ഷം പേരെ അംഗമാക്കാനുള്ള ഫോമുകളാണു ഡിസിസികള്‍ മുഖേന ബൂത്തുതലം വരെ എത്തിച്ചിരിക്കുന്നത്.
ഇതില്‍ തങ്ങളുടെ ആള്‍ക്കാര്‍ തന്നെ കൊണ്ടുവന്ന് മണ്ഡല തലം മുതല്‍ സംസ്ഥാന തലം വരെ കുത്തി നിറയ്ക്കയാമാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. എങ്ങനെയും ശക്തി തെളിയിച്ച് വിഎം സുധീരനെ എടുത്തു ചവറ്റുകുട്ടയിലിടണമെന്ന വാശികൂടി ഗ്രൂപ്പ് മാനേജര്‍മാര്‍ക്കുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ മണ്ഡലം വരെ ഗ്രൂപ്പ് യോഗങ്ങള്‍ തകൃതിയായി മുന്നേറുന്നുണ്ട്. ഇന്ന് അവസാനിക്കാനിരുന്ന അംഗത്വ വിതരണം ഫെബ്രുവരി 28 വരെ നീട്ടിയത് ആവേശം കുറയ്ക്കരുതെന്ന നിര്‍ദേശമാണ് എല്ലാവര്‍ക്കും നല്‍കിയിരിക്കുന്നത്.
നിലവില്‍ 14 ഡിസിസികള്‍ പകുതി വീതം ഇവര്‍ വീതിച്ചെടുത്തിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ എട്ടു ജില്ലകള്‍ ഒപ്പമെന്ന് എയും ഒന്‍പതിടത്തു മുന്നിലെത്താന്‍ കഴിയുമെന്ന് ഐയും അവകാശപ്പെടുന്നുണ്ട്.
വി.എം. സുധീരന്‍ കെപിസിസി പ്രസിഡന്റായ ശേഷം അദ്ദേഹത്തിനെതിരായുള്ള നീക്കങ്ങളില്‍ എയും ഐയും സഹകരിച്ചിരുന്നെങ്കിലും സംഘടനാ തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും മുഖാമുഖമാണു നില്‍പ്പ്. പരസ്പരം ഒരു ധാരണയും വേണ്ടന്നാണു തീരുമാനം. പരമാവധി അംഗങ്ങളെ ഒപ്പം ചേര്‍ക്കുകയാണ് ഇരുവിഭാഗങ്ങളുടെയും ലക്ഷ്യം.
തിരഞ്ഞെടുപ്പ് ഒഴിവായി പങ്കുവയ്ക്കലിനു ധാരണയായാലും, അര്‍ഹമായ പ്രാതിനിധ്യം ഉറപ്പിക്കണമെങ്കില്‍ ശക്തി തെളിയിച്ചേ തീരൂ. എയ്ക്ക് ആധിപത്യമുള്ളയിടത്ത് ഐക്കാര്‍ക്കും തിരിച്ചും അംഗത്വ ബുക്ക് നല്‍കിയില്ലെന്ന പരാതി ചില ജില്ലകളില്‍ ഉയര്‍ന്നതു പരിഹരിക്കാന്‍ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും രമേശ് ചെന്നിത്തലയും ഇടപെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha